- Biblica® Open Malayalam Contemporary Version 2020 നെഹെമ്യാവ് നെഹെമ്യാവ് നെഹെമ്യാവ് നെഹ. നെഹെമ്യാവ് നെഹെമ്യാവിന്റെ പ്രാർഥന ഹഖല്യാവിന്റെ മകനായ നെഹെമ്യാവിന്റെ വചനങ്ങൾ: ഇരുപതാമാണ്ടിൽ, കിസ്ളേവുമാസത്തിൽ ഞാൻ ശൂശൻ രാജധാനിയിൽ ആയിരിക്കുമ്പോൾ, എന്റെ സഹോദരന്മാരിൽ ഒരാളായ ഹനാനി യെഹൂദ്യയിൽനിന്ന് മറ്റുചില ആളുകളോടൊപ്പം വന്നു. പ്രവാസത്തിൽ നിന്നും അതിജീവിച്ച യെഹൂദരെക്കുറിച്ചും ജെറുശലേമിനെക്കുറിച്ചും ഞാൻ അവരോട് അന്വേഷിച്ചു. അവർ എന്നോടു പറഞ്ഞു: “പ്രവാസത്തിൽനിന്ന് അതിജീവിച്ചു പ്രവിശ്യയിൽ മടങ്ങി എത്തിയവർ വളരെ പ്രയാസവും അപമാനവും നേരിടുന്നു. ജെറുശലേമിന്റെ മതിലുകൾ ഇടിഞ്ഞുകിടക്കുന്നു; അതിന്റെ കവാടങ്ങൾ അഗ്നിക്കിരയായി.” ഈ കാര്യങ്ങൾ കേട്ടപ്പോൾ ഞാൻ ഇരുന്നു കരഞ്ഞു; ഏതാനും ദിവസം, ദുഃഖിച്ചും ഉപവസിച്ചും ചെലവഴിക്കുകയും സ്വർഗത്തിലെ ദൈവത്തോട് ഇപ്രകാരം പ്രാർഥിക്കുകയും ചെയ്തു. ഞാൻ പറഞ്ഞു: “സ്വർഗത്തിലെ ദൈവമായ യഹോവേ, തന്നെ സ്നേഹിച്ച് തന്റെ കൽപ്പനകൾ പാലിക്കുന്നവർക്കു തന്റെ സ്നേഹത്തിന്റെ ഉടമ്പടി നിലനിർത്തുന്ന വലിയവനും ഭയങ്കരനുമായ ദൈവമേ, അവിടത്തെ സേവകരായ ഇസ്രായേൽജനതയ്ക്കുവേണ്ടി, ഇപ്പോൾ രാവും പകലും അവിടത്തെ മുമ്പാകെ പ്രാർഥിച്ച്, ഇസ്രായേൽജനമായ ഞങ്ങൾ അങ്ങേക്കെതിരേ ചെയ്ത പാപങ്ങൾ ഏറ്റുപറയുന്ന അടിയന്റെ പ്രാർഥന കേൾക്കാൻ അവിടത്തെ ചെവി ശ്രദ്ധിച്ചും കണ്ണുതുറന്നും ഇരിക്കണമേ. ഞാനും എന്റെ പിതൃഭവനവും പാപംചെയ്തിരിക്കുന്നു, ഞങ്ങൾ അങ്ങയോടു കഠിനമായി പാപംചെയ്തു; അങ്ങയുടെ ദാസനായ മോശയോടു കൽപ്പിച്ച കൽപ്പനകളും ഉത്തരവുകളും നിയമങ്ങളും ഞങ്ങൾ പാലിച്ചിട്ടില്ല. “ ‘നിങ്ങൾ അവിശ്വസ്തരായാൽ ഞാൻ നിങ്ങളെ രാഷ്ട്രങ്ങൾക്കിടയിൽ ചിതറിച്ചുകളയും; എന്നാൽ നിങ്ങൾ എന്റെ അടുത്തേക്കു മടങ്ങി എന്റെ കൽപ്പനകൾ പാലിച്ച്, അവ അനുസരിച്ചാൽ, നിങ്ങളിൽനിന്നു ചിതറിപ്പോയവർ ആകാശത്തിന്റെ അറുതിയിലാണെങ്കിലും അവിടെനിന്നും അവരെ ശേഖരിച്ച് എന്റെ നാമം സ്ഥാപിക്കാൻ ഞാൻ തെരഞ്ഞെടുത്ത സ്ഥലത്ത് അവരെ എത്തിക്കും’ എന്ന് അവിടത്തെ ദാസനായ മോശയോടു ചെയ്ത വാഗ്ദാനം ഓർക്കണമേ. “അങ്ങയുടെ മഹാശക്തിയാലും ബലമുള്ള കൈയാലും വീണ്ടെടുക്കപ്പെട്ട അങ്ങയുടെ ദാസരും ജനവും ആണല്ലോ അവർ. കർത്താവേ, അങ്ങയുടെ ദാസന്റെയും തിരുനാമത്തെ ഭയപ്പെടുന്നതിൽ ആനന്ദിക്കുന്ന അങ്ങയുടെ സേവകരുടെയും പ്രാർഥനയ്ക്കു കാതോർക്കണമേ. അവിടത്തെ ഈ ദാസന് ഇന്നു വിജയം നൽകി, ഈ മനുഷ്യന്റെ മുമ്പാകെ ദയ ലഭിക്കാൻ ഇടയാക്കണമേ.” അക്കാലത്തു ഞാൻ രാജാവിന്റെ പാനപാത്രവാഹകനായിരുന്നു. അർഥഹ്ശഷ്ടാ നെഹെമ്യാവിനെ ജെറുശലേമിലേക്ക് അയയ്ക്കുന്നു അർഥഹ്ശഷ്ടാരാജാവിന്റെ ഇരുപതാംവർഷം നീസാൻ മാസത്തിൽ, അദ്ദേഹത്തിനുവേണ്ടി വീഞ്ഞു കൊണ്ടുവന്നപ്പോൾ, ഞാൻ രാജാവിനു വീഞ്ഞെടുത്ത് കൊടുത്തു. ഞാൻ അദ്ദേഹത്തിന്റെ സന്നിധിയിൽ ഇതിനുമുമ്പ് ഒരിക്കലും ദുഃഖിതനായിരുന്നിട്ടില്ല. അതുകൊണ്ട്, രാജാവ് എന്നോടു ചോദിച്ചു, “നിനക്ക് അസുഖമൊന്നുമില്ലല്ലോ, നിന്റെ മുഖം ദുഃഖിച്ചിരിക്കുന്നത് എന്താണ്? ഇത് ഹൃദയത്തിൽനിന്നുള്ള ദുഃഖമല്ലാതെ മറ്റൊന്നും ആകാനിടയില്ല.” അപ്പോൾ ഞാൻ വളരെ ഭയപ്പെട്ടു; ഞാൻ രാജാവിനോട് ഇപ്രകാരം പറഞ്ഞു: “രാജാവ് ദീർഘായുസ്സായിരിക്കട്ടെ! എന്റെ പിതാക്കന്മാരുടെ കല്ലറകളുള്ള നഗരം ശൂന്യമായും അതിന്റെ കവാടങ്ങൾ തീവെച്ചു നശിപ്പിക്കപ്പെട്ടും കിടക്കുമ്പോൾ എന്റെ മുഖത്ത് എങ്ങനെ ദുഃഖമുണ്ടാകാതിരിക്കും?” രാജാവ് എന്നോട്, “എന്താണ് നിന്റെ അപേക്ഷ?” എന്നു ചോദിച്ചു. അപ്പോൾ ഞാൻ സ്വർഗത്തിലെ ദൈവത്തോടു പ്രാർഥിച്ചതിനുശേഷം, രാജാവിനോട്, “അങ്ങേക്കു തിരുഹിതമുണ്ടായി, അവിടത്തെ തിരുമുമ്പിൽ ദാസനു ദയ ലഭിച്ചുവെങ്കിൽ, യെഹൂദ്യയിൽ എന്റെ പിതാക്കന്മാരുടെ കല്ലറകളുള്ള നഗരം പുനർനിർമിക്കുന്നതിന് അടിയനെ അയയ്ക്കണമേ” എന്നപേക്ഷിച്ചു. “നിന്റെ യാത്രയ്ക്ക് എത്രനാൾ എടുക്കും? നീ എപ്പോൾ മടങ്ങിവരും?” എന്നു രാജാവ് എന്നോടു ചോദിച്ചു. അപ്പോൾ രാജ്ഞിയും അദ്ദേഹത്തിന്റെ അടുക്കൽ ഉണ്ടായിരുന്നു. എന്നെ അയയ്ക്കാൻ രാജാവിനു സമ്മതമായി; ഞാൻ ഒരു അവധിയും പറഞ്ഞു. ഞാൻ ഇതുകൂടി രാജാവിനോട് അപേക്ഷിച്ചു: “രാജാവിനു ഹിതമെങ്കിൽ, യെഹൂദ്യയിലേക്കുള്ള എന്റെ സുഗമമായ യാത്രയ്ക്കുള്ള സഹായങ്ങൾ നൽകുന്നതിന് യൂഫ്രട്ടീസ് നദിക്കക്കരെയുള്ള ദേശാധിപതിമാർക്കു കത്തുകൾ നൽകിയാലും. കൂടാതെ, ആലയത്തോടു ചേർന്ന കോട്ടവാതിലുകൾക്കും നഗരമതിലിനും ഞാൻ പാർക്കാനിരിക്കുന്ന വീടിനും തുലാം മുതലായവ വെക്കാനാവശ്യമായ തടി നൽകാൻ രാജാവിന്റെ വനപാലകനായ ആസാഫിന് ഒരു കത്തും നൽകണമേ.” എന്റെ ദൈവത്തിന്റെ ദയയുള്ള കൈ എനിക്ക് അനുകൂലമാകുകയാൽ, രാജാവ് എന്റെ അപേക്ഷ കേട്ടു. അങ്ങനെ ഞാൻ യൂഫ്രട്ടീസ് നദിക്കക്കരെയുള്ള ദേശാധിപതിമാരുടെ അടുക്കൽ ചെന്ന് രാജാവിന്റെ കത്തുകൾ അവരെ ഏൽപ്പിച്ചു. രാജാവ് എന്നോടൊപ്പം സൈന്യാധിപന്മാരെയും കുതിരപ്പടയാളികളെയും അയച്ചിരുന്നു. ഹോരോന്യനായ സൻബല്ലത്തും അമ്മോന്യ ഉദ്യോഗസ്ഥനായ തോബിയാവും ഇത് അറിഞ്ഞു; ഇസ്രായേലിന്റെ ക്ഷേമം ലക്ഷ്യമാക്കി ഒരാൾ വന്നിരിക്കുന്നത് അവർക്ക് വളരെ അസ്വസ്ഥതയുണ്ടാക്കി. നെഹെമ്യാവ് ജെറുശലേമിന്റെ മതിലുകൾ പരിശോധിക്കുന്നു ഞാൻ ജെറുശലേമിൽ എത്തി, അവിടെ മൂന്നുദിവസം താമസിച്ചതിനുശേഷം, ചില ആൾക്കാരുമായി രാത്രിയിൽ പുറപ്പെട്ടു. ജെറുശലേമിനെക്കുറിച്ച് ദൈവം എന്റെ ഹൃദയത്തിൽ നൽകിയ ചിന്തകൾ ഞാൻ ആരോടും പറഞ്ഞിരുന്നില്ല. ഞാൻ കയറിയിരുന്ന മൃഗമല്ലാതെ, മറ്റു മൃഗങ്ങളൊന്നും എന്നോടുകൂടെ ഉണ്ടായിരുന്നില്ല. രാത്രിയിൽ ഞാൻ താഴ്വാരം കവാടത്തിൽക്കൂടി2:13 പടിഞ്ഞാറുഭാഗത്തുള്ള ഒരു പ്രവേശനകവാടത്തിന്റെ പേരാണ് ഇത്. പെരുമ്പാമ്പുറവിങ്കലും2:13 അഥവാ, കുറുനരി, അഥവാ, അത്തി കുപ്പക്കവാടത്തിങ്കലും ചെന്ന്, ഇടിഞ്ഞുകിടക്കുന്ന ജെറുശലേമിന്റെ മതിലുകളും അഗ്നിക്കിരയായ കവാടങ്ങളും പരിശോധിച്ചു. തുടർന്ന് ഞാൻ ഉറവുകവാടത്തിലേക്കും രാജാവിന്റെ കുളത്തിലേക്കും ചെന്നു; എന്നാൽ എന്റെ വാഹനമൃഗത്തിനു കടന്നുപോകാൻ മതിയായ സ്ഥലം അവിടില്ലായിരുന്നു. അതിനാൽ രാത്രിയിൽ ഞാൻ താഴ്വരവഴി ചെന്ന് മതിൽ പരിശോധിച്ചശേഷം തിരിഞ്ഞ് താഴ്വാരം കവാടത്തിൽക്കൂടി മടങ്ങിയെത്തി. ഞാൻ എവിടെപ്പോയി എന്നോ എന്തുചെയ്യുന്നു എന്നോ ഉദ്യോഗസ്ഥർ ആരും അറിഞ്ഞിരുന്നില്ല; യെഹൂദരോടോ പുരോഹിതന്മാരോടോ പ്രഭുക്കന്മാരോടോ ഉദ്യോഗസ്ഥരോടോ മറ്റു ജോലിക്കാരോടോ ഞാൻ അതുവരെ ഒന്നും പറഞ്ഞിരുന്നില്ല. പിന്നീട് ഞാൻ അവരോടു പറഞ്ഞു: “നാം അകപ്പെട്ടിരിക്കുന്ന ഈ ദുരവസ്ഥ നിങ്ങൾ കാണുന്നല്ലോ. ജെറുശലേം ശൂന്യമായും അതിന്റെ കവാടങ്ങൾ അഗ്നിക്കിരയായും കിടക്കുന്നു. വരിക, നാം ഇനിയും നിന്ദിതരാകരുത്, അതിനാൽ ജെറുശലേമിന്റെ മതിൽ നമുക്കു പുനർനിർമിക്കാം.” എന്റെ ദൈവത്തിന്റെ കൈ എനിക്ക് അനുകൂലമായിരുന്നതും രാജാവ് എന്നോടു പറഞ്ഞ വാക്കുകളും ഞാൻ അവരോടു പറഞ്ഞു. അപ്പോൾ അവർ, “നമുക്കു എഴുന്നേറ്റു പുനർനിർമാണം ആരംഭിക്കാം!” എന്നു പറഞ്ഞു. അങ്ങനെ ഈ നല്ല വേലയ്ക്കായി അവർ മനസ്സുവെച്ചു. എന്നാൽ ഹോരോന്യനായ സൻബല്ലത്തും അമ്മോന്യ ഉദ്യോഗസ്ഥനായ തോബിയാവും അരാബ്യനായ ഗേശെമും ഇതു കേട്ടപ്പോൾ ഞങ്ങളെ പരിഹസിച്ചു നിന്ദിച്ചു: “നിങ്ങൾ എന്താണു ചെയ്യുന്നത്? രാജാവിനോടു മത്സരിക്കാനാണോ നിങ്ങളുടെ ഭാവം?” എന്ന് അവർ ചോദിച്ചു. അതിനു മറുപടിയായി ഞാൻ പറഞ്ഞു: “സ്വർഗത്തിലെ ദൈവം ഞങ്ങൾക്കു ജയം നൽകും; ആകയാൽ അവിടത്തെ ദാസരായ ഞങ്ങൾ ഈ മതിൽ പുനർനിർമിക്കും. എന്നാൽ, നിങ്ങൾക്ക് ജെറുശലേമിൽ ഓഹരിയോ അർഹതയോ ചരിത്രപരമായ അവകാശമോ ഇല്ലല്ലോ.” മതിൽപണിയിൽ ഏർപ്പെട്ടവർ മഹാപുരോഹിതനായ എല്യാശീബ്, അദ്ദേഹത്തിന്റെ കൂട്ടാളികളായ പുരോഹിതരോടൊപ്പം വേല ആരംഭിച്ച് ആട്ടിൻകവാടം പണിതു. അവർ അതു പ്രതിഷ്ഠിച്ച് വാതിലുകൾ പുനഃസ്ഥാപിച്ചു. ശതഗോപുരം വരെയും ഹനനയേൽ ഗോപുരംവരെയും അവർ അതു പ്രതിഷ്ഠിച്ചു. അതിനോടു ചേർന്നത് യെരീഹോ പുരുഷന്മാർ പണിതു, അതിനപ്പുറം ഇമ്രിയുടെ മകനായ സക്കൂർ പണിതു. ഹസ്സെനായയുടെ പുത്രന്മാർ മീൻകവാടം പുതുക്കിപ്പണിതു. അവർ അതിന്റെ ഉത്തരം വെച്ച്, വാതിലുകളും കൊളുത്തുകളും ഓടാമ്പലുകളും ഉറപ്പിച്ചു. ഹക്കോസിന്റെ മകനായ ഊരിയാവിന്റെ മകൻ മെരേമോത്ത് അതിനടുത്ത ഭാഗത്തിന്റെ അറ്റകുറ്റം തീർത്തു. തുടർന്നുള്ളഭാഗം മെശേസബെയേലിന്റെ മകനായ ബേരെഖ്യാവിന്റെ മകൻ മെശുല്ലാം നന്നാക്കി, ബാനയുടെ മകൻ സാദോക്ക് അതിനടുത്തഭാഗം നന്നാക്കി. അടുത്തഭാഗം നന്നാക്കിയത് തെക്കോവ്യക്കാരാണ്; എന്നാൽ മേലധികാരികളുടെ3:5 അഥവാ, കർത്താവ് അഥവാ, ദേശാധിപതി കീഴിൽ ഈ വേലയ്ക്കു ചുമൽകൊടുക്കാൻ അവരിലെ പ്രമുഖർ വിസമ്മതിച്ചു. പാസേഹയുടെ മകൻ യോയാദയും ബെസോദ്യാവിന്റെ മകൻ മെശുല്ലാമും പഴയ പട്ടണകവാടത്തിന്റെ3:6 അഥവാ, മിശ്ഹന്നാകവാടത്തിന്റെ അഥവാ, യെശ്ഹന്നാകവാടത്തിന്റെ അറ്റകുറ്റം തീർത്തു. അവർ അതിന്റെ ഉത്തരം വെക്കുകയും വാതിലുകളും കൊളുത്തുകളും ഓടാമ്പലുകളും ഉറപ്പിക്കുകയും ചെയ്തു. ഗിബെയോനിലെയും മിസ്പായിലെയും ആൾക്കാരായ ഗിബെയോന്യനായ മെലത്യാവും മെരോനോത്യനായ യൊദോനും, യൂഫ്രട്ടീസ് നദിക്കക്കരെയുള്ള സംസ്ഥാനത്തിന്റെ ദേശാധിപതിയുടെ അധികാരപരിധിയിലുള്ള ഭാഗംവരെ അറ്റകുറ്റം തീർത്തു. സ്വർണപ്പണിക്കാരിൽ ഒരാളായ ഹർഹര്യാവിന്റെ മകൻ ഉസ്സീയേൽ അതിന്റെ അടുത്തഭാഗം നന്നാക്കി. അതിന്റെ അപ്പുറം സുഗന്ധദ്രവ്യനിർമാതാക്കളിൽ ഒരാളായ ഹനന്യാവ് അറ്റകുറ്റം തീർത്തു. വീതിയുള്ള മതിൽവരെ അവർ ജെറുശലേം പുനർനിർമാണം ചെയ്തു. അവർക്കപ്പുറം ജെറുശലേം പ്രവിശ്യയുടെ ഒരു പകുതിയുടെ അധികാരിയായ ഹൂരിന്റെ മകൻ രെഫായാവ് അറ്റകുറ്റം തീർത്തു. അതിനുമപ്പുറം ഹരൂമഫിന്റെ മകൻ യെദായാവ് തന്റെ വീടിനുനേരേയുള്ള ഭാഗം നന്നാക്കി; അതിനടുത്ത് ഹശ്ബെനെയാവിന്റെ മകൻ ഹത്തൂശ് അറ്റകുറ്റം തീർത്തു. മറ്റൊരു ഭാഗവും ചൂളകളുടെ ഗോപുരവും ഹാരീമിന്റെ മകൻ മൽക്കീയാവും പഹത്ത്-മോവാബിന്റെ മകൻ ഹശ്ശൂബും നന്നാക്കി. അതിന്റെ അപ്പുറം ജെറുശലേം പ്രവിശ്യയുടെ മറ്റേ പകുതിയുടെ അധികാരിയായ ഹല്ലോഹേശിന്റെ മകൻ ശല്ലൂമും അദ്ദേഹത്തിന്റെ പുത്രിമാരും നന്നാക്കി. ഹാനൂനും സനോഹ് നിവാസികളുംകൂടി താഴ്വാരംകവാടം നന്നാക്കി; അവർ അതു പണിത് കതകുകളും കൊളുത്തുകളും ഓടാമ്പലുകളും വെച്ചു. കുപ്പക്കവാടംവരെയുള്ള മതിൽ ആയിരംമുഴം3:13 ഏക. 450 മീ. അവർ നന്നാക്കി. ബേത്-ഹഖേരെം പ്രവിശ്യയുടെ അധികാരിയായ രേഖാബിന്റെ മകൻ മൽക്കീയാവ് കുപ്പക്കവാടം നന്നാക്കി. അദ്ദേഹം അതു പണിത് കതകുകളും കൊളുത്തുകളും ഓടാമ്പലുകളും പിടിപ്പിച്ചു. മിസ്പാ പ്രവിശ്യയുടെ അധികാരിയായ കൊൽ-ഹോസെയുടെ മകൻ ശല്ലൂൻ ഉറവുകവാടം നന്നാക്കുകയും, അതു പണിത് അതിനു മേൽക്കൂര തീർത്ത് കതകുകളും കൊളുത്തുകളും ഓടാമ്പലുകളും പിടിപ്പിക്കുകയും ചെയ്തു. അദ്ദേഹം രാജോദ്യാനത്തിലെ ശേലാക്കുളത്തിന്റെ3:15 ശീലോഹാ, ശേലാ എന്നതിന്റെ മറ്റൊരുരൂപം. മതിൽ, ദാവീദിന്റെ നഗരത്തിൽനിന്നും താഴേക്കുള്ള പടിക്കെട്ടുവരെയുള്ള ഭാഗം പണിതു. അദ്ദേഹത്തിനുമപ്പുറം ബേത്ത്-സൂർ പ്രവിശ്യയുടെ പകുതിയുടെ അധികാരിയായ അസ്ബൂക്കിന്റെ മകൻ നെഹെമ്യാവ്, ദാവീദിന്റെ കല്ലറകൾക്ക്3:16 ചി.കൈ.പ്ര. കല്ലറയ്ക്ക് എതിർവശംവരെയും കൃത്രിമക്കുളംവരെയും വീരന്മാരുടെ വാസസ്ഥലംവരെയും അറ്റകുറ്റം തീർത്തു. അതിനുമപ്പുറം ബാനിയുടെ മകൻ രെഹൂമിന്റെ നേതൃത്വത്തിൽ ലേവ്യർ അറ്റകുറ്റം തീർത്തു. അവർക്കപ്പുറം, കെയീലാ പ്രവിശ്യയുടെ പകുതിയുടെ അധികാരിയായ ഹശബ്യാവ്, തന്റെ പ്രവിശ്യക്കുവേണ്ടിയുള്ള അറ്റകുറ്റം തീർത്തു. അടുത്തഭാഗം അവരുടെ സഹോദരർ കെയീലാ പ്രവിശ്യയുടെ മറ്റേ പകുതിയുടെ അധികാരിയായ ഹെനാദാദിന്റെ മകൻ ബവ്വായിയുടെ3:18 ചി.കൈ.പ്ര. ബിന്നൂയിയുടെ ചുമതലയിൽ അറ്റകുറ്റം തീർത്തു. അതിനുമപ്പുറം മിസ്പായുടെ അധികാരിയായ യേശുവയുടെ മകൻ ഏസെർ കോണിങ്കലെ ആയുധശാലയിലേക്കുള്ള കയറ്റത്തിന്റെ മുമ്പിലുള്ളതായ മറ്റൊരുഭാഗം നന്നാക്കി. അദ്ദേഹത്തിനുമപ്പുറം സബ്ബായിയുടെ മകൻ ബാരൂക്ക്, ആ കോണുമുതൽ മഹാപുരോഹിതനായ എല്യാശീബിന്റെ വീടിന്റെ പ്രവേശനകവാടംവരെ മറ്റൊരുഭാഗം ജാഗ്രതയോടെ നന്നാക്കി. അതിനുമപ്പുറം, ഹക്കോസിന്റെ മകനായ ഊരിയാവിന്റെ മകൻ മെരേമോത്ത് എല്യാശീബിന്റെ വീടിന്റെ പ്രവേശനകവാടംമുതൽ അതിന്റെ അവസാനംവരെ നന്നാക്കി. അതിനടുത്തഭാഗം സമീപപ്രദേശങ്ങളിലുള്ള പുരോഹിതർ അറ്റകുറ്റം തീർത്തു. അതിനുമപ്പുറം, ബെന്യാമീനും ഹശ്ശൂബും തങ്ങളുടെ വീടിന് നേരേയുള്ളഭാഗം നന്നാക്കി. അതിനുമപ്പുറം, അനന്യാവിന്റെ മകനായ മയസേയാവിന്റെ മകൻ അസര്യാവ് തന്റെ വീടിനരികെയുള്ള ഭാഗത്തിന്റെ അറ്റകുറ്റം തീർത്തു. അതിനുമപ്പുറം, അസര്യാവിന്റെ വീടുമുതൽ കോട്ടയുടെ വളവും മൂലവരെയുമുള്ള മറ്റൊരുഭാഗം ഹെനാദാദിന്റെ മകൻ ബിന്നൂവി നന്നാക്കി. കോണിനും കാവൽക്കാരുടെ മുറ്റത്ത് രാജാവിന്റെ മാളികയിൽനിന്നും ഉയർന്നുനിൽക്കുന്ന ഗോപുരത്തിനും നേരേയുള്ളഭാഗം ഊസായിയുടെ മകൻ പാലാൽ നന്നാക്കി. അതിനുമപ്പുറം, പരോശിന്റെ മകൻ പെദായാവ് നന്നാക്കി; ഓഫേലിൽ താമസിച്ചിരുന്ന ദൈവാലയശുശ്രൂഷകർ കിഴക്കുവശത്തെ ജലകവാടത്തിനും ഉയർന്നുനിൽക്കുന്ന ഗോപുരത്തിനും എതിർവശംവരെ അറ്റകുറ്റം തീർത്തു. അതിനുശേഷം, ഉയർന്നുനിൽക്കുന്ന വലിയ ഗോപുരത്തിന് എതിർവശത്ത്, ഓഫേൽ മതിൽവരെയുള്ള മറ്റൊരുഭാഗം തെക്കോവ്യർ നന്നാക്കി. കുതിരക്കവാടത്തിന്റെ മേൽഭാഗംമുതൽ പുരോഹിതന്മാർ തങ്ങളുടെ വീടിനുനേരേയുള്ള ഭാഗങ്ങളുടെ അറ്റകുറ്റം തീർത്തു. അതിനുമപ്പുറം ഇമ്മേരിന്റെ മകൻ സാദോക്ക് തന്റെ വീടിന് നേരേയുള്ളഭാഗം നന്നാക്കി. കിഴക്കേ കവാടത്തിന്റെ കാവൽക്കാരനായ ശെഖന്യാവിന്റെ മകൻ ശെമയ്യാവ് അതിനപ്പുറം നന്നാക്കി. അതിനുമപ്പുറം ശെലെമ്യാവിന്റെ മകൻ ഹനന്യാവും സാലാഫിന്റെ ആറാമത്തെ മകൻ ഹാനൂനും മറ്റൊരു ഭാഗത്തിന്റെ അറ്റകുറ്റം തീർത്തു. അതിനുമപ്പുറം, ബേരെഖ്യാവിന്റെ മകൻ മെശുല്ലാം താൻ താമസിക്കുന്ന വീടിനുനേരേയുള്ള ഭാഗം നന്നാക്കി. അതിനുമപ്പുറം പരിശോധനാകവാടത്തിന് എതിർവശം, ദൈവാലയശുശ്രൂഷകരുടെയും കച്ചവടക്കാരുടെയും വീടുവരെയും മൂലയിലുള്ള മാളികമുറിവരെയും സ്വർണപ്പണിക്കാരിൽ ഒരുവനായ മൽക്കീയാവ് നന്നാക്കി. മൂലയിലുള്ള മാളികമുറിക്കും ആട്ടിൻകവാടത്തിനും ഇടയിലുള്ള ഭാഗം സ്വർണപ്പണിക്കാരും കച്ചവടക്കാരും ചേർന്നു നന്നാക്കി. മതിൽപണിക്കു നേരിട്ട എതിർപ്പുകൾ ഞങ്ങൾ മതിൽ പുനർനിർമിക്കുന്നു എന്നു കേട്ടപ്പോൾ സൻബല്ലത്ത് കോപിച്ചു; അദ്ദേഹം വല്ലാതെ രോഷാകുലനായിട്ട്, യെഹൂദന്മാരെ നിന്ദിച്ചു. “ഈ ദുർബലരായ യെഹൂദർ എന്തുചെയ്യാനാണു ഭാവം? മതിൽ പുനരുദ്ധരിക്കാൻ അവർക്കു കഴിയുമോ? യാഗങ്ങൾ അർപ്പിക്കാൻ അവർക്ക് ആകുമോ? ഒരു ദിവസംകൊണ്ട് അവർ പണി തീർത്തുകളയുമോ? വെന്തുകിടക്കുന്ന കൽക്കൂമ്പാരത്തിൽനിന്ന് അവർ കല്ലുകൾ പുനർജീവിപ്പിക്കുമോ?” എന്നിങ്ങനെ തന്റെ കൂട്ടാളികളും ശമര്യാസൈന്യവും കേൾക്കെ അദ്ദേഹം ആക്ഷേപിച്ചു. അദ്ദേഹത്തോടൊപ്പമുള്ള അമ്മോന്യനായ തോബിയാവ് ഇപ്രകാരം പറഞ്ഞു: “അവർ പണിയുന്ന ഈ കന്മതിലിന്മേൽ, ഒരു കുറുക്കൻ കയറിയാൽപോലും അതിലെ കല്ലുകൾ തകർന്നുവീഴും!” ഞങ്ങളുടെ ദൈവമേ, കേൾക്കണമേ! ഞങ്ങൾ നിന്ദിതരായിരിക്കുന്നു. അവരുടെ നിന്ദ അവരുടെ തലയിലേക്കുതന്നെ മടക്കി നൽകണമേ. പ്രവാസദേശത്ത് അവരെ കവർച്ചയ്ക്ക് ഏൽപ്പിക്കണമേ. പണിയുന്നവരുടെനേർക്ക് അവർ നിന്ദ ചൊരിഞ്ഞതിനാൽ4:5 അഥവാ, അവർ കോപാകുലരായതിനാൽ തിരുസന്നിധിയിൽ അവരുടെ അകൃത്യം മറയ്ക്കുകയും പാപം മായിക്കുകയും ചെയ്യരുതേ! ജനം പൂർണമനസ്സോടെ വേല ചെയ്തതിനാൽ ഞങ്ങൾ മതിൽമുഴുവനും പകുതിപ്പൊക്കംവരെ പണിതുയർത്തി. എന്നാൽ ജെറുശലേമിന്റെ മതിലുകൾ വേഗത്തിൽ നന്നാക്കപ്പെടുന്നെന്നും അതിലെ വിടവുകൾ അടയ്ക്കപ്പെടുന്നെന്നും സൻബല്ലത്ത്, തോബിയാവ്, അരാബ്യർ, അമ്മോന്യർ, അശ്ദോദ്യർ എന്നിവർ കേട്ടപ്പോൾ അവർ വളരെ പ്രകോപിതരായി. ജെറുശലേമിനോടു വന്നു യുദ്ധംചെയ്ത് അവിടെ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ അവർ ഒത്തുകൂടി ആലോചിച്ചു. എന്നാൽ ഞങ്ങൾ ഞങ്ങളുടെ ദൈവത്തോടു പ്രാർഥിച്ചു; ഈ വെല്ലുവിളി നിമിത്തം രാവും പകലും ഇവർക്കെതിരേ കാവൽനിർത്തി. അതിനുശേഷം യെഹൂദ്യർ: “പണിക്കാരുടെ ശക്തി ക്ഷയിക്കുന്നു; മതിൽ പണിയാൻ നമുക്കു കഴിയാത്തവിധം ധാരാളം കല്ലും മണ്ണും ഇനിയുമിവിടെ കൂടിക്കിടക്കുന്നു” എന്നു പറഞ്ഞു. “അവർ അറിയുകയോ കാണുകയോ ചെയ്യുന്നതിനുമുമ്പേ നമുക്ക് അവരുടെയിടയിലേക്കു ചെന്ന് അവരെ കൊന്ന് അവരുടെ പണി മുടക്കാം,” എന്ന് ഞങ്ങളുടെ ശത്രുക്കൾ പറയുകയും ചെയ്തു. അവരുടെ സമീപം താമസിച്ചിരുന്ന യെഹൂദന്മാർ ഞങ്ങളുടെ അടുക്കൽവന്ന്, “എങ്ങോട്ടു തിരിഞ്ഞാലും അവർ നമുക്കെതിരേ വരും” എന്നു പത്തിലധികം പ്രാവശ്യം പറഞ്ഞു. അതുകൊണ്ട് ഞാൻ മതിലിന്റെ പൊക്കം വളരെ കുറഞ്ഞു തുറന്നുകിടക്കുന്ന ചില സ്ഥലങ്ങളിൽ വാൾ, കുന്തം, അമ്പ്, എന്നിവയുമായി ആളുകളിൽ ചിലരെ അവരുടെ കുടുംബങ്ങളോടുകൂടെ നിർത്തി. സകലതും നോക്കിയശേഷം ഞാൻ എഴുന്നേറ്റ് പ്രഭുക്കന്മാരോടും ഉദ്യോഗസ്ഥരോടും ശേഷം ജനത്തോടും പറഞ്ഞു: “അവരെ ഭയപ്പെടരുത്; വലിയവനും ഭയങ്കരനുമായ കർത്താവിനെ ഓർക്കുക; അങ്ങനെ നിങ്ങളുടെ സഹോദരങ്ങൾക്കും പുത്രന്മാർക്കും പുത്രിമാർക്കും ഭാര്യമാർക്കും ഭവനങ്ങൾക്കുംവേണ്ടി യുദ്ധംചെയ്യുക.” അവരുടെ ഗൂഢാലോചനയെക്കുറിച്ച് ഞങ്ങൾ അറിഞ്ഞെന്നും ദൈവം തങ്ങളുടെ പദ്ധതി നിഷ്ഫലമാക്കിയെന്നും ഞങ്ങളുടെ ശത്രുക്കൾ കേട്ടശേഷം, ഞങ്ങൾ മതിൽപണിയിലേക്കും ഓരോരുത്തരും അവരവരുടെ വേലയിലേക്കും മടങ്ങി. അന്നുമുതൽ, എന്റെ ആൾക്കാരിൽ പകുതിപേർ ജോലിചെയ്തു; ബാക്കി പകുതിപേർ കുന്തം, പരിച, അമ്പ്, കവചം എന്നിവ വഹിച്ചു നിന്നു. ഉദ്യോഗസ്ഥർ മതിൽ പണിയുന്ന യെഹൂദ്യരുടെ മുഴുവന്റെയും പിന്നിൽ ഉണ്ടായിരുന്നു. ചുമടെടുക്കുന്നവർ ഒരു കൈകൊണ്ടു ജോലി ചെയ്യുകയും മറ്റേ കൈയിൽ ആയുധം പിടിക്കുകയും ചെയ്തു. പണിയുന്നവരെല്ലാം വാൾ അരയ്ക്കു കെട്ടിയിരുന്നു. കാഹളം മുഴക്കുന്നവൻ എന്നോടൊപ്പംതന്നെ നിന്നു. എന്നിട്ട് ഞാൻ പ്രഭുക്കന്മാരോടും ഉദ്യോഗസ്ഥരോടും ശേഷം ജനത്തോടും പറഞ്ഞു: “പണി വലിയതും വിശാലവുമാണ്. നാമെല്ലാം മതിലിന്മേൽ വളരെ അകലെയുമാണ്. കാഹളത്തിന്റെ മുഴക്കം നിങ്ങൾ എവിടെ കേട്ടാലും അവിടെ ഞങ്ങളോടു ചേരുക. നമ്മുടെ ദൈവം നമുക്കുവേണ്ടി യുദ്ധംചെയ്യും.” അങ്ങനെ നേരംപുലരുമ്പോൾമുതൽ നക്ഷത്രങ്ങൾ പ്രകാശിച്ചുതുടങ്ങുന്നതുവരെ ഞങ്ങളിൽ പകുതിപ്പേർ കുന്തമേന്തിനിന്നു; ഇങ്ങനെ ഞങ്ങൾ വേല തുടർന്നു. ആ സമയത്ത് ഞാൻ ജനങ്ങളോട് ഇതുകൂടി പറഞ്ഞു: “ഓരോ മനുഷ്യനും അവന്റെ സഹായിയും ജെറുശലേമിൽത്തന്നെ രാത്രി പാർക്കട്ടെ, ഇങ്ങനെ രാത്രിയിൽ കാവലിനും പകൽ വേല ചെയ്യുന്നതിനും അവർക്കു കഴിയുമല്ലോ.” ഞാനോ എന്റെ സഹോദരന്മാരോ എന്റെ സേവകരോ എന്നോടൊപ്പമുള്ള കാവൽക്കാരോ ആരും വസ്ത്രം മാറിയില്ല; അവർ വെള്ളംകൊണ്ടുവരാൻ പോകുമ്പോൾപോലും4:23 ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല. ആയുധം ധരിച്ചിരുന്നു. നെഹെമ്യാവ് ദരിദ്രരെ സഹായിക്കുന്നു ഈ സമയം ജനവും അവരുടെ ഭാര്യമാരും തങ്ങളുടെ യെഹൂദാസഹോദരന്മാർക്കെതിരേ ഒരു വലിയ ആവലാതി ഉയർത്തി. “ഞങ്ങളും ഞങ്ങളുടെ പുത്രന്മാരും പുത്രിമാരും വളരെയേറെയുണ്ട്. ഞങ്ങൾക്കു ഭക്ഷണത്തിനും ജീവൻ നിലനിർത്തുന്നതിനും, ധാന്യം ആവശ്യമാണ്,” എന്നു ചിലർ പറഞ്ഞു. മറ്റുചിലർ, “ക്ഷാമകാലത്ത് ധാന്യം കിട്ടാൻ ഞങ്ങളുടെ വയലുകളും മുന്തിരിത്തോപ്പുകളും വീടുകളുംവരെ പണയപ്പെടുത്തുകയാണ്” എന്നു പറഞ്ഞുകൊണ്ടിരുന്നു. “ഞങ്ങളുടെ വയലുകളുടെയും മുന്തിരിത്തോപ്പുകളുടെയുംമേലുള്ള രാജനികുതി കൊടുക്കാൻ ഞങ്ങൾക്കു കടം വാങ്ങേണ്ടിവന്നു. ഞങ്ങളുടെ മാംസവും രക്തവും ഞങ്ങളുടെ സഹോദരങ്ങളുടേതുപോലെയും ഞങ്ങളുടെ മക്കൾ അവരുടെ മക്കളെപ്പോലെയും ആണെങ്കിലും ഞങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അടിമകളായി വിടാൻ ഞങ്ങൾ നിർബന്ധിതരാകുന്നു. ഞങ്ങളുടെ പുത്രിമാരിൽ ചിലർ ഇപ്പോൾത്തന്നെ അടിമകളായിരിക്കുന്നു. ഞങ്ങളുടെ വയലുകളും മുന്തിരിത്തോപ്പുകളും അന്യരുടെ പക്കൽ ആയിക്കഴിഞ്ഞതിനാൽ ഞങ്ങൾക്കു യാതൊരു നിർവാഹവുമില്ല,” എന്നു വേറെ ചിലരും പറഞ്ഞു. ഈ നിലവിളിയും പരാതിയും കേട്ട് എനിക്കു വളരെ കോപമുണ്ടായി. ഇതെക്കുറിച്ചു ഞാൻ ശരിക്കും ആലോചിച്ചശേഷം ഇതിന് ഉത്തരവാദികളായ പ്രഭുക്കന്മാരെയും ഉദ്യോഗസ്ഥരെയും ശാസിച്ചു: “നിങ്ങളിൽ ഓരോരുത്തനും നിങ്ങളുടെ സഹോദരങ്ങളിൽനിന്നു പലിശ വാങ്ങുന്നല്ലോ,” എന്നു പറഞ്ഞു. ഇവർക്കെതിരേ ഞാൻ ഒരു വലിയ യോഗം വിളിച്ചുകൂട്ടി, ഇപ്രകാരം പറഞ്ഞു: “യെഹൂദേതരർക്കു വിറ്റിരുന്ന നമ്മുടെ യെഹൂദാസഹോദരങ്ങളെ നാം കഴിവുള്ളിടത്തോളം തിരികെ വാങ്ങി. ഇപ്പോഴോ, നമ്മുടെ സഹോദരങ്ങൾ നമുക്കുതന്നെ വിൽക്കപ്പെടേണ്ടതിനു നാം അവരെ വിൽക്കുകയാണോ?” അതിനു മറുപടിയൊന്നും പറയാനില്ലാതെ അവർ നിശ്ശബ്ദരായി നിന്നു. ഞാൻ വീണ്ടും പറഞ്ഞു: “നിങ്ങൾ ഈ ചെയ്തതു ശരിയല്ല, യെഹൂദേതരരായ ശത്രുക്കളുടെ നിന്ദ ഏൽക്കാതിരിക്കാൻ നാം നമ്മുടെ ദൈവത്തെ ഭയപ്പെട്ടു ജീവിക്കേണ്ടതല്ലയോ? ഞാനും എന്റെ സഹോദരന്മാരും ഭൃത്യന്മാരും അവർക്കു പണവും ധാന്യവും കൊടുക്കുന്നുണ്ട്. എന്നാൽ, പലിശ വാങ്ങുന്നത് അവസാനിപ്പിക്കുക. ഉടൻതന്നെ അവരുടെ വയലുകളും മുന്തിരിത്തോപ്പുകളും ഒലിവുതോട്ടങ്ങളും വീടുകളും മടക്കിനൽകുക. പണം, ധാന്യം, പുതിയ വീഞ്ഞ്, ഒലിവെണ്ണ എന്നിവയ്ക്ക് നൂറിൽ ഒന്നുവീതം അവരിൽനിന്നും വാങ്ങിയിരുന്ന പലിശയും മടക്കിക്കൊടുക്കുക.” “ഞങ്ങൾ അതു മടക്കിക്കൊടുക്കാം,” അവർ പറഞ്ഞു, “അവരിൽനിന്ന് ഇനി യാതൊന്നും ഞങ്ങൾ ആവശ്യപ്പെടുകയില്ല. അങ്ങു പറയുന്നതുപോലെതന്നെ ഞങ്ങൾ ചെയ്യാം.” അപ്പോൾ ഞാൻ പുരോഹിതന്മാരെ വിളിച്ച് അവർ വാഗ്ദാനംചെയ്തതുപോലെ പാലിക്കുമെന്നു പ്രഭുക്കന്മാരെയും ഉദ്യോഗസ്ഥന്മാരെയുംകൊണ്ടു ശപഥംചെയ്യിച്ചു. എന്നിട്ട് ഞാൻ എന്റെ വസ്ത്രത്തിന്റെ മടക്കുകൾ കുടഞ്ഞുകൊണ്ട്, “ഈ വാഗ്ദാനം പാലിക്കാത്ത ഏതു മനുഷ്യനെയും അവന്റെ ഭവനത്തിൽനിന്നും സ്വത്തിൽനിന്നും ദൈവം ഇപ്രകാരം കുടഞ്ഞുകളയട്ടെ. ആ മനുഷ്യൻ ഇപ്രകാരം കുടഞ്ഞും ഒഴിഞ്ഞുംപോകട്ടെ” എന്നു പറഞ്ഞു. ഇതു കേട്ട് ആ സമൂഹം മുഴുവനും “ആമേൻ,” എന്നു പറഞ്ഞു. അവർ യഹോവയെ സ്തുതിച്ചു. ജനം വാഗ്ദാനം ചെയ്തതുപോലെതന്നെ പ്രവർത്തിച്ചു. അർഥഹ്ശഷ്ടാരാജാവിന്റെ ഇരുപതാമാണ്ടിൽ ഞാൻ യെഹൂദാദേശത്തിനു ദേശാധിപതിയായി നിയമിക്കപ്പെട്ടതുമുതൽ അദ്ദേഹത്തിന്റെ മുപ്പത്തിരണ്ടാമാണ്ടുവരെയുള്ള പന്ത്രണ്ടുവർഷം ഞാനോ എന്റെ സഹോദരന്മാരോ ദേശാധിപതിക്ക് അനുവദനീയമായിരുന്ന ഭക്ഷണവിഹിതം വാങ്ങിയിരുന്നില്ല. എന്നാൽ എനിക്കു മുമ്പുണ്ടായിരുന്ന പഴയ ദേശാധിപതിമാർ ജനത്തെ വളരെ ഭാരപ്പെടുത്തി. അവരിൽനിന്ന് ആഹാരവും വീഞ്ഞും അതിനുംപുറമേ നാൽപ്പതുശേക്കേൽ5:15 ഏക. 460 ഗ്രാം. വെള്ളിയും വാങ്ങിയിരുന്നു. അവരുടെ സേവകരും ജനത്തിന്റെമേൽ അധികാരം ചെലുത്തിയിരുന്നു. എന്നാൽ ദൈവഭയംനിമിത്തം ഞാൻ അങ്ങനെ ചെയ്തില്ല. അതിനുപകരം, ഞാൻ മതിൽപണിക്കുവേണ്ടി മുഴുവൻ ശ്രദ്ധയും നൽകി. എന്റെ സേവകരെല്ലാം പണിക്കു വന്നുകൂടി; ഞങ്ങൾ5:16 ചി.കൈ.പ്ര. ഞാൻ നിലങ്ങളൊന്നും കൈവശപ്പെടുത്തിയതുമില്ല. യെഹൂദരും ഉദ്യോഗസ്ഥരുമായ നൂറ്റി അൻപതുപേരും ചുറ്റുപാടുമുള്ള രാഷ്ട്രങ്ങളിൽനിന്ന് ഞങ്ങളുടെയടുക്കൽ വരുന്നവരും എന്റെ മേശമേൽനിന്ന് ഭക്ഷിച്ചിരുന്നു. ഒരു ദിവസത്തേക്ക് ഒരു കാളയെയും വിശേഷമായ ആറ് ആടിനെയും ഏതാനും പക്ഷികളെയും എനിക്കായി പാകംചെയ്യും; പത്തുദിവസത്തിൽ ഒരിക്കൽ എല്ലാത്തരം വീഞ്ഞും ധാരാളമായി കൊണ്ടുവരികയും ചെയ്യും. എങ്കിലും ഇതിനുവേണ്ടി ഞാൻ ദേശാധിപതിയുടെ അഹോവൃത്തിക്കുള്ള തുക വാങ്ങിയില്ല; കാരണം ജനത്തിന്മേലുള്ള ഭാരം വളരെയധികമായിരുന്നു. എന്റെ ദൈവമേ, ഈ ജനത്തിനുവേണ്ടി ഞാൻ ചെയ്തതെല്ലാം എന്റെ നന്മയ്ക്കായി ഓർക്കേണമെ. കൂടുതൽ എതിർപ്പുകൾ ഞാൻ മതിൽ പുനരുദ്ധരിച്ചെന്നും കവാടങ്ങൾക്കു കതകുകളൊന്നും വെച്ചിരുന്നില്ലെങ്കിൽപോലും, ഒരു ഭാഗത്തും വിടവുകൾ അവശേഷിക്കുന്നില്ല എന്നും സൻബല്ലത്തും തോബിയാവും അരാബ്യനായ ഗേശെമും ഞങ്ങളുടെ മറ്റു ശത്രുക്കളും കേട്ടു; “വരിക, ഓനോസമഭൂമിയിലെ ഒരു ഗ്രാമത്തിൽ6:2 അഥവാ, കെഫിരീമിൽ നമുക്ക് കണ്ടുമുട്ടാം,” എന്ന് സൻബല്ലത്തും ഗേശെമും എനിക്ക് ഒരു സന്ദേശം അയച്ചു. എന്നാൽ അവർ എന്നെ ഉപദ്രവിക്കാൻ പദ്ധതിയിട്ടിരുന്നു; അതുകൊണ്ട് ഞാൻ ദൂതന്മാർ മുഖേന ഇപ്രകാരം അറിയിച്ചു: “ഞാൻ ഒരു വലിയ വേലയിൽ ഏർപ്പെട്ടിരിക്കുകയാണ്, അത് ഉപേക്ഷിച്ചു വരാനാവില്ല. നിങ്ങളെ കാണുന്നതിനുവേണ്ടി എന്തിനാണു വേല മുടക്കി ഞാൻ വരുന്നത്?” അവർ ഇതേ സന്ദേശം നാലുപ്രാവശ്യം അയച്ചു; ഓരോ പ്രാവശ്യവും ഞാൻ ഇതേ മറുപടിതന്നെ അവർക്കു നൽകി. അഞ്ചാംപ്രാവശ്യവും ഇതേ സന്ദേശവുമായി സൻബല്ലത്തിന്റെ ഭൃത്യൻ വന്നു; അവന്റെ കൈയിൽ ഒരു തുറന്ന കത്തുമുണ്ടായിരുന്നു. അതിൽ ഇപ്രകാരം എഴുതിയിരുന്നു: “താങ്കളും യെഹൂദരും കലാപത്തിനായി ഒരുങ്ങുന്നെന്നും അതിനായി നിങ്ങൾ മതിൽ പുതുക്കിപ്പണിയുന്നെന്നും ചുറ്റുമുള്ള ദേശങ്ങളിൽ വാർത്ത എത്തിയിരിക്കുന്നു; ഈ കാര്യം സത്യമെന്ന് ഗശ്‌മൂവും6:6 മൂ.ഭാ. ഗെശ്ഹെം, ഗശ്‌മൂവ് എന്നതിന്റെ മറ്റൊരുരൂപം പറയുന്നു. ഈ വാർത്തകളനുസരിച്ച്, ‘യെഹൂദ്യയിൽ ഒരു രാജാവുണ്ട്’ എന്നു താങ്കളെക്കുറിച്ചു പ്രഖ്യാപിക്കാൻ പ്രവാചകരെ നിയമിച്ചെന്നും അറിയുന്നു. ഈ വസ്തുതകളെക്കുറിച്ചുള്ള വിവരം രാജാവിനു നൽകുന്നതാണ്. അതിനാൽ വരിക, നമുക്കു ഒരു കൂടിക്കാഴ്ച്ച നടത്താം.” അദ്ദേഹത്തിനു ഞാൻ ഇപ്രകാരം മറുപടി നൽകി: “താങ്കൾ പറയുന്നതുപോലെ ഒന്നും സംഭവിക്കുന്നില്ല; ഇതെല്ലാം താങ്കളുടെ ബുദ്ധിയിൽനിന്നുതന്നെ ഉടലെടുത്തതാണ്.” “ജോലി മുടങ്ങുംവിധം അവർ തീരെ ധൈര്യഹീനരാകും; അതു പൂർത്തിയാക്കാൻ അവർക്കു കഴിയുകയുമില്ല” എന്നു ചിന്തിച്ച്, ഞങ്ങളെ ഭയപ്പെടുത്താനാണ് അവരെല്ലാം ശ്രമിച്ചത്. എന്നാൽ, “എന്റെ കൈകളെ ഇപ്പോൾ ബലപ്പെടുത്തണമേ” എന്നു ഞാൻ പ്രാർഥിച്ചു. ഞാൻ ഒരു ദിവസം മെഹേതബേലിന്റെ മകനായ ദെലായാവിന്റെ മകൻ ശെമയ്യാവിന്റെ വീട്ടിൽച്ചെന്നു; അദ്ദേഹം തന്റെ വീടിനുള്ളിൽ കതകടച്ച് ഇരിക്കുകയായിരുന്നു. അദ്ദേഹം എന്നോട്, “നമുക്കു ദൈവാലയത്തിനുള്ളിൽവെച്ച് കാണാം, അങ്ങയെ കൊല്ലേണ്ടതിന് അവർ വരുന്നതിനാൽ മന്ദിരത്തിനുള്ളിൽ കടന്ന് നമുക്കു കതകടച്ചിരിക്കാം. ഈ രാത്രിതന്നെ അവർ അങ്ങയെ വധിക്കുന്നതിനായി വരുന്നതാണ്,” എന്നു പറഞ്ഞു. എന്നാൽ ഞാൻ പറഞ്ഞു, “എന്നെപ്പോലെയുള്ള ഒരാൾ ഓടിപ്പോകണമോ? തന്റെ ജീവരക്ഷയ്ക്കായി ആലയത്തിലേക്കു പോകാൻ എന്നെപ്പോലെ ഒരുത്തനു കഴിയുമോ? ഞാൻ പോകുകയില്ല” എന്നു പറഞ്ഞു. അദ്ദേഹത്തെ ദൈവം അയച്ചതല്ലെന്നും തോബിയാവും സൻബല്ലത്തും അദ്ദേഹത്തെ വിലയ്ക്കു വാങ്ങിയതിനാലാണ് അദ്ദേഹം എനിക്കെതിരേ പ്രവചിച്ചതെന്നും എനിക്കു മനസ്സിലായി. ഞാൻ ഭയപ്പെട്ട് ഇങ്ങനെ പ്രവർത്തിച്ച് ഒരു പാപം ചെയ്യേണ്ടതിനും എന്റെനേരേ അപവാദംപരത്തി എനിക്കു മാനഹാനി വരുത്തേണ്ടതിനും അവർ അദ്ദേഹത്തെ വിലയ്ക്കു വാങ്ങിയതായിരുന്നു. എന്റെ ദൈവമേ, അവർ ചെയ്തതുനിമിത്തം തോബിയാവിനെയും സൻബല്ലത്തിനെയും കൂടാതെ എന്നെ ഭയപ്പെടുത്താൻ ശ്രമിച്ച നോവദ്യാ എന്ന പ്രവാചികയെയും മറ്റു പ്രവാചകരെയും ഓർക്കണമേ! അങ്ങനെ മതിൽ നിർമാണം അൻപത്തിരണ്ടു ദിവസംകൊണ്ട്, എലൂൽമാസം ഇരുപത്തഞ്ചാംതീയതി പൂർത്തിയാക്കി. പൂർത്തീകരിക്കപ്പെട്ട മതിലിനോടുള്ള എതിർപ്പ് ഞങ്ങളുടെ സകലശത്രുക്കളും ചുറ്റുപാടുള്ള ജനതകളും ഇതു കേട്ടു ഭയപ്പെട്ടു; ഞങ്ങളുടെ ദൈവത്തിന്റെ സഹായത്താലാണ് ഈ പണി പൂർത്തീകരിച്ചതെന്നു മനസ്സിലാക്കിയ അവരുടെ ആത്മവിശ്വാസം ചോർന്നുപോയി. ആ കാലത്ത് യെഹൂദാപ്രഭുക്കന്മാരിൽനിന്നു തോബിയാവിനും അദ്ദേഹത്തിൽനിന്ന് അവർക്കും ധാരാളം കത്തുകൾ ലഭിച്ചുകൊണ്ടിരുന്നു. അദ്ദേഹം ആരഹിന്റെ മകനായ ശെഖന്യാവിന്റെ മരുമകൻ ആയിരുന്നതിനാലും അദ്ദേഹത്തിന്റെ മകൻ യെഹോഹാനാൻ ബേരെഖ്യാവിന്റെ മകനായ മെശുല്ലാമിന്റെ മകളെ വിവാഹംചെയ്തിരുന്നതിനാലും യെഹൂദ്യയിൽ അനേകർ അദ്ദേഹവുമായി കരാറിൽ ഏർപ്പെട്ടിരുന്നു. അത്രയുമല്ല, അദ്ദേഹത്തിന്റെ സൽപ്രവൃത്തികളെക്കുറിച്ച് അവർ എന്നോടു പറയുകയും ഞാൻ പറയുന്നത് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തുവന്നു. എന്നെ ഭയപ്പെടുത്താനായി തോബിയാവ് എഴുത്ത് അയയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു. മതിലിന്റെ പുനർനിർമാണം പൂർത്തീകരിച്ച് ഞാൻ അതിനു കതകുകൾ വെക്കുകയും വാതിൽകാവൽക്കാരെയും സംഗീതജ്ഞരെയും ലേവ്യരെയും നിയമിക്കുകയും ചെയ്തശേഷം എന്റെ സഹോദരൻ ഹനാനിക്കൊപ്പം കോട്ടയുടെ അധിപനായ ഹനന്യാവിനും ജെറുശലേമിന്റെ ചുമതല നൽകി. കാരണം, അദ്ദേഹം മറ്റു പലരെക്കാളും വിശ്വസ്തനും ദൈവഭക്തനും ആയിരുന്നു. ഞാൻ അവരോടു പറഞ്ഞു: “വെയിൽ ഉറയ്ക്കുന്നതുവരെ ജെറുശലേമിന്റെ കവാടങ്ങൾ തുറക്കരുത്. വാതിലിനു കാവൽ നിൽക്കുമ്പോൾത്തന്നെ അവർ അത് അടച്ച് ഓടാമ്പൽ ഇടണം. ജെറുശലേംനിവാസികളെ കാവൽക്കാരായി നിയമിച്ച്, ഓരോരുത്തരെ അവരവരുടെ സ്ഥാനത്തും അവരുടെ വീടിനുചേർത്തും നിർത്തണം.” തിരിച്ചുവന്ന പ്രവാസികൾ നഗരം വലിയതും വിശാലവുമായിരുന്നെങ്കിലും നിവാസികൾ ചുരുക്കമായിരുന്നു: വീടുകളൊന്നും പണിതിരുന്നുമില്ല. അപ്പോൾ പ്രഭുക്കന്മാരെയും ഉദ്യോഗസ്ഥരെയും ജനങ്ങളെയും വിളിച്ചുകൂട്ടി വംശാവലി രേഖപ്പെടുത്താനായി ദൈവം എന്റെ ഹൃദയത്തിൽ തോന്നിച്ചു. ആദ്യം മടങ്ങിവന്നവരെക്കുറിച്ച് ഒരു വംശാവലിരേഖ കിട്ടിയതിൽ ഇപ്രകാരം എഴുതിയിരിക്കുന്നതായി ഞാൻ കണ്ടു: ബാബേൽരാജാവായ നെബൂഖദ്നേസർ പ്രവിശ്യകളിൽനിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയിരുന്ന നിവാസികളിൽ, പ്രവാസത്തിൽനിന്നു മടങ്ങിവന്നവർ ഇവരാണ്. അവർ ജെറുശലേമിലും യെഹൂദ്യയിലുമുള്ള തങ്ങളുടെ പട്ടണങ്ങളിലേക്കു മടങ്ങിവന്നു. (സെരൂബ്ബാബേൽ, യോശുവ, നെഹെമ്യാവ്, അസര്യാവ്, രയമ്യാവ്, നഹമാനി, മൊർദെഖായി, ബിൽശാൻ, മിസ്പേരെത്ത്, ബിഗ്വായി, നെഹൂം, ബാനാ എന്നിവരോടൊപ്പംതന്നെ): ഇസ്രായേൽജനത്തിലെ പുരുഷന്മാരുടെ വിവരം: പരോശിന്റെ പിൻഗാമികൾ 2,172 ശെഫത്യാവിന്റെ പിൻഗാമികൾ 372 ആരഹിന്റെ പിൻഗാമികൾ 652 (യേശുവയുടെയും യോവാബിന്റെയും വംശപരമ്പരയിലൂടെ) പഹത്ത്-മോവാബിന്റെ പിൻഗാമികൾ 2,818 ഏലാമിന്റെ പിൻഗാമികൾ 1,254 സത്ഥുവിന്റെ പിൻഗാമികൾ 845 സക്കായിയുടെ പിൻഗാമികൾ 760 ബിന്നൂവിയുടെ പിൻഗാമികൾ 648 ബേബായിയുടെ പിൻഗാമികൾ 628 അസ്ഗാദിന്റെ പിൻഗാമികൾ 2,322 അദോനീക്കാമിന്റെ പിൻഗാമികൾ 667 ബിഗ്വായിയുടെ പിൻഗാമികൾ 2,067 ആദീന്റെ പിൻഗാമികൾ 655 (ഹിസ്കിയാവിലൂടെ) ആതേരിന്റെ പിൻഗാമികൾ 98 ഹാശൂമിന്റെ പിൻഗാമികൾ 328 ബേസായിയുടെ പിൻഗാമികൾ 324 ഹാരിഫിന്റെ പിൻഗാമികൾ 112 ഗിബെയോന്റെ പിൻഗാമികൾ 95 ബേത്ലഹേമിൽനിന്നും നെത്തോഫാത്തിൽനിന്നുമുള്ള പുരുഷന്മാർ 188 അനാഥോത്തിൽനിന്നുള്ള പുരുഷന്മാർ 128 ബേത്ത്-അസ്മാവെത്തിൽനിന്നുള്ള പുരുഷന്മാർ 42 കിര്യത്ത്-യെയാരീം, കെഫീരാ, ബേരോത്ത് എന്നിവിടങ്ങളിൽനിന്നുള്ള പുരുഷന്മാർ 743 രാമായിലും ഗേബായിലുംനിന്നുള്ള പുരുഷന്മാർ 621 മിക്-മാസിൽനിന്നുള്ള പുരുഷന്മാർ 122 ബേഥേൽ, ഹായി എന്നിവിടങ്ങളിൽനിന്നുള്ള പുരുഷന്മാർ 123 നെബോയിൽനിന്നുള്ള പുരുഷന്മാർ 52 മറ്റേ ഏലാമിൽനിന്നുള്ള പുരുഷന്മാർ 1,254 ഹാരീമിൽനിന്നുള്ള പുരുഷന്മാർ 320 യെരീഹോയിൽനിന്നുള്ള പുരുഷന്മാർ 345 ലോദ്, ഹദീദ്, ഓനോ എന്നിവിടങ്ങളിലെ പുരുഷന്മാർ 721 സെനായാനിൽനിന്നുള്ള പുരുഷന്മാർ 3,930.
പുരോഹിതന്മാർ: (യേശുവയുടെ കുടുംബത്തിൽക്കൂടി) യെദായാവിന്റെ പിൻഗാമികൾ 973 ഇമ്മേരിന്റെ പിൻഗാമികൾ 1,052 പശ്ഹൂരിന്റെ പിൻഗാമികൾ 1,247 ഹാരീമിന്റെ പിൻഗാമികൾ 1,017.
ലേവ്യർ: (കദ്മീയേലിന്റെയും ഹോദവ്യാവിന്റെയും പരമ്പരയിലൂടെ) യേശുവയുടെയും പിൻഗാമികൾ 74.
സംഗീതജ്ഞർ: ആസാഫിന്റെ പിൻഗാമികൾ 148.
ആലയത്തിലെ വാതിൽക്കാവൽക്കാർ: ശല്ലൂം, ആതേർ, തല്മോൻ, അക്കൂബ്, ഹതീത, ശോബായി എന്നിവരുടെ പിൻഗാമികൾ 138.
ആലയത്തിലെ സേവകർ: സീഹ, ഹസൂഫ, തബ്ബായോത്ത്, കേരോസ്, സീയഹ, പാദോൻ, ലെബാന, ഹഗാബ, ശൽമായി, ഹാനാൻ, ഗിദ്ദേൽ, ഗഹർ, രെയായാവ്, രെസീൻ, നെക്കോദ, ഗസ്സാം, ഉസ്സ, പാസേഹ, ബേസായി, മെയൂനിം, നെഫീസീം, ബക്ക്ബൂക്ക്, ഹക്കൂഫ, ഹർഹൂർ, ബസ്ളൂത്ത്, മെഹീദ, ഹർശ, ബർക്കോസ്, സീസെര, തേമഹ്, നെസീഹ, ഹതീഫ, എന്നിവരുടെ പിൻഗാമികൾ.
ശലോമോന്റെ ദാസന്മാരായ: സോതായി, ഹസോഫേരെത്ത്, പെരിദ, യാല, ദർക്കോൻ, ഗിദ്ദേൽ, ശെഫാത്യാവ്, ഹത്തീൽ, പോക്കേരെത്ത്-ഹസ്സെബയീം, ആമോൻ എന്നിവരുടെ പിൻഗാമികൾ, ആലയത്തിലെ ദാസന്മാരും ശലോമോന്റെ ദാസന്മാരുടെ പിൻഗാമികളെയുംകൂടി 392.
തേൽ-മേലഹ്, തേൽ-ഹർശ, കെരൂബ്, അദ്ദോൻ, ഇമ്മേർ എന്നീ പട്ടണങ്ങളിൽനിന്നു വന്നവരാണ് താഴെപ്പറയുന്നവർ; എങ്കിലും, തങ്ങളും തങ്ങളുടെ പിതൃഭവനവും ഇസ്രായേല്യരിൽനിന്നുള്ളവർ എന്നു തെളിയിക്കാൻ അവർക്കു സാധിച്ചില്ല: ദെലായാവ്, തോബിയാവ്, നെക്കോദ എന്നിവരുടെ പിൻഗാമികൾ 642.
പുരോഹിതന്മാരുടെ പിൻഗാമികളിൽനിന്ന്: ഹബയ്യാവ്, ഹക്കോസ്സ്, (ഗിലെയാദ്യനായ ബർസില്ലായിയുടെ ഒരു പുത്രിയെ വിവാഹംചെയ്ത് ആ പേരിനാൽ വിളിക്കപ്പെട്ട ഒരാളായ) ബർസില്ലായി എന്നിവരുടെ പിൻഗാമികൾ. ഇവർ തങ്ങളുടെ ഭവനങ്ങളെക്കുറിച്ച് വംശാവലിരേഖകളിൽ അന്വേഷിച്ചു. എന്നാൽ അവർക്ക് അതു കണ്ടുകിട്ടാത്തതിനാൽ അവരെ അശുദ്ധരായി കണക്കാക്കി പൗരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു. ഊറീമും തുമ്മീമും7:65 അതായത്, വെളിപ്പാടും സത്യവും. ഉപയോഗിക്കുന്ന ഒരു പുരോഹിതൻ ഉണ്ടാകുന്നതുവരെ ഇവർ അതിപരിശുദ്ധമായ ഒന്നും കഴിക്കരുതെന്നു ദേശാധിപതി ഇവരോടു കൽപ്പിച്ചു. ആ സമൂഹത്തിന്റെ എണ്ണപ്പെട്ടവർ ആകെ 42,360. അതിനുപുറമേ 7,337 ദാസീദാസന്മാരും സംഗീതജ്ഞരായ 245 പുരുഷന്മാരും സ്ത്രീകളും ഉണ്ടായിരുന്നു. 736 കുതിര, 245 കോവർകഴുത,7:68 മിക്ക കൈ.പ്ര. ഈ വാക്യം കാണുന്നില്ല. 435 ഒട്ടകം, 6,720 കഴുത എന്നിവയും അവർക്കുണ്ടായിരുന്നു. കുടുംബത്തലവന്മാരിൽ ചിലർ വേലയ്ക്കായി സംഭാവന നൽകി. ദേശാധിപതി ഖജനാവിൽനിന്ന് 1,000 തങ്കക്കാശും,7:70 ഏക. 8.4 കി.ഗ്രാം. 50 കിണ്ണങ്ങളും 530 പുരോഹിതവസ്ത്രവും കൊടുത്തു. പിതൃഭവനത്തലവന്മാരിൽ ചിലർ വേലയ്ക്കുവേണ്ടി 20,000 തങ്കക്കാശും,7:71 ഏക. 170 കി.ഗ്രാം. 2,200 മിന്നാ7:71 ഏക. 1.3 ടൺ. വെള്ളിയും ഖജനാവിലേക്കു നൽകി. ശേഷംജനം കൊടുത്തത് ആകെ 20,000 തങ്കക്കാശ്, 2,000 മിന്നാ7:72 ഏക. 1.25 ടൺ. വെള്ളി, 67 പുരോഹിതവസ്ത്രങ്ങൾ എന്നിവയായിരുന്നു. പുരോഹിതന്മാരും ലേവ്യരും ദ്വാരപാലകരും സംഗീതജ്ഞരും ദൈവാലയദാസന്മാരും ജനത്തിൽ ചിലരും ശേഷംഇസ്രായേലും താന്താങ്ങളുടെ പട്ടണങ്ങളിൽ താമസമാക്കി. എസ്രാ ന്യായപ്രമാണം വായിക്കുന്നു ശേഷിച്ച ഇസ്രായേല്യരെല്ലാം അവരവരുടെ പട്ടണങ്ങളിൽ താമസിച്ചു. ഏഴാംമാസം വന്നപ്പോൾ, ജനമെല്ലാം ഏകമനസ്സോടെ ജലകവാടത്തിനുമുമ്പിലുള്ള ചത്വരത്തിൽ വന്നുകൂടി. യഹോവ ഇസ്രായേലിനു കൽപ്പിച്ചുനൽകിയതായ മോശയുടെ ന്യായപ്രമാണഗ്രന്ഥം കൊണ്ടുവരാൻ അവർ ന്യായപ്രമാണോപദേഷ്ടാവുമായ എസ്രായോടു പറഞ്ഞു. അങ്ങനെ ഏഴാംമാസം ഒന്നാംതീയതി പുരുഷന്മാരും സ്ത്രീകളും കേട്ടു ഗ്രഹിക്കാൻ കഴിവുള്ളവരും അടങ്ങിയ ആ കൂട്ടത്തിലേക്ക് എസ്രാപുരോഹിതൻ ന്യായപ്രമാണം കൊണ്ടുവന്നു. ജലകവാടത്തിനുമുമ്പിലെ ചത്വരത്തിലേക്കു തിരിഞ്ഞ്, സ്ത്രീകളുടെയും പുരുഷന്മാരുടെയും ഗ്രഹിക്കാൻ കഴിവുള്ള ആൾക്കാരുടെയും മുമ്പാകെ അദ്ദേഹം അതിരാവിലെമുതൽ ഉച്ചവരെ അതിൽനിന്നു വായിച്ചു; ജനമെല്ലാം ന്യായപ്രമാണഗ്രന്ഥം സശ്രദ്ധം കേട്ടുകൊണ്ടിരുന്നു. ഈ കാര്യത്തിനായി ഉണ്ടാക്കിയ മരംകൊണ്ടുള്ള ഉയർന്ന ഒരു പീഠത്തിൽ ന്യായപ്രമാണോപദേഷ്ടാവായ എസ്രാ കയറിനിന്നു. അദ്ദേഹത്തിന്റെ അടുത്ത് വലതുഭാഗത്ത് മത്ഥിഥ്യാവ്, ശേമാ, അനായാവ്, ഊരിയാവ്, ഹിൽക്കിയാവ്, മയസേയാവ് എന്നിവരും ഇടതുഭാഗത്ത് പെദായാവ്, മീശായേൽ, മൽക്കീയാവ്, ഹാശൂം, ഹശ്ബദ്ദാനാ, സെഖര്യാവ്, മെശുല്ലാം എന്നിവരും നിന്നിരുന്നു. എല്ലാവരെക്കാളും ഉയരത്തിലായിരുന്നു എസ്രാ നിന്നിരുന്നത്. അവിടെ നിന്ന് സർവജനവും കാൺകെ അദ്ദേഹം പുസ്തകം തുറന്നു. അദ്ദേഹം അതു തുറന്നപ്പോൾ ജനമെല്ലാം എഴുന്നേറ്റുനിന്നു. മഹാദൈവമായ യഹോവയെ എസ്രാ സ്തുതിച്ചു; “ആമേൻ! ആമേൻ!” എന്നു ജനമെല്ലാം കൈയുയർത്തി പ്രതിവചിച്ചുകൊണ്ട് വളരെ കുനിഞ്ഞ് മുഖം നിലത്തോടടുപ്പിച്ച് യഹോവയെ ആരാധിച്ചു. ജനം അവരുടെ സ്ഥാനത്തു നിൽക്കുമ്പോൾത്തന്നെ യേശുവ, ബാനി, ശേരെബ്യാവ്, യാമിൻ, അക്കൂബ്, ശബ്ബെഥായി, ഹോദീയാവ്, മയസേയാവ്, കെലീതാ, അസര്യാവ്, യോസാബാദ്, ഹാനാൻ, പെലായാവ് എന്നിവരും ലേവ്യരും ജനത്തിനു ന്യായപ്രമാണം വിവരിച്ചുകൊടുത്തു. അവർ ദൈവത്തിന്റെ ന്യായപ്രമാണഗ്രന്ഥത്തിൽനിന്നു വായിച്ച് ജനങ്ങൾക്കതു മനസ്സിലാകേണ്ടതിന് വ്യാഖ്യാനിക്കുകയും8:8 അഥവാ, പരിഭാഷപ്പെടുത്തുകയും അതിന്റെ അർഥം വിശദീകരിക്കുകയും ചെയ്തു. ദേശാധിപതിയായ നെഹെമ്യാവും പുരോഹിതനും ന്യായപ്രമാണോപദേഷ്ടാവുമായ എസ്രായും ജനത്തെ ഉപദേശിച്ച ലേവ്യരും സകലജനത്തോടും പറഞ്ഞത്: “ഈ ദിവസം നിങ്ങളുടെ ദൈവമായ യഹോവയ്ക്കു വിശുദ്ധം; ഇന്നു കരയുകയോ വിലപിക്കുകയോ ചെയ്യരുത്;” ന്യായപ്രമാണവചനങ്ങൾ കേട്ടപ്പോൾ ജനമെല്ലാം കരയുകയായിരുന്നു. നെഹെമ്യാവു തുടർന്ന് അവരോട് ഇപ്രകാരം പറഞ്ഞു: “നിങ്ങൾചെന്ന് നല്ല ഭക്ഷണം കഴിച്ച്, മധുരപാനീയം കുടിച്ച്, തങ്ങൾക്കുവേണ്ടി ഒന്നും കരുതിയിട്ടില്ലാത്തവർക്കുള്ള വീതം കൊടുത്തയയ്ക്കുക; കാരണം, ഈ ദിവസം നമ്മുടെ കർത്താവിനു വിശുദ്ധം; ഇന്നു വിലപിക്കരുത്, കാരണം യഹോവയിലുള്ള ആനന്ദം ആണല്ലോ നമ്മുടെ ബലം.” “ശാന്തരാകുവിൻ, ഈ ദിവസം വിശുദ്ധമല്ലോ, ഇന്നു വിലപിക്കരുത്,” എന്നു പറഞ്ഞ് ലേവ്യരും ജനത്തെ ശാന്തരാക്കി. തങ്ങളോടു പറഞ്ഞവാക്കുകൾ ജനമെല്ലാം ഗ്രഹിച്ചതിനാൽ അവർ പോയി ഭക്ഷിക്കുകയും പാനംചെയ്യുകയും ആഹാരത്തിന്റെ വീതം മറ്റുള്ളവർക്കു8:12 ഈ വാക്ക് മൂ.ഭാ. കാണുന്നില്ല. കൊടുത്തയയ്ക്കുകയും വളരെ ആനന്ദത്തോടെ ആഘോഷിക്കുകയും ചെയ്തു. ആ മാസത്തിന്റെ രണ്ടാംദിവസം സകലജനത്തിന്റെയും കുടുംബത്തലവന്മാർ പുരോഹിതന്മാരോടും ലേവ്യരോടുംചേർന്ന് ന്യായപ്രമാണത്തിലെ വാക്കുകൾ സശ്രദ്ധം മനസ്സിലാക്കേണ്ടതിന് ഉപദേഷ്ടാവായ എസ്രായുടെ അടുക്കൽവന്നു. ഏഴാംമാസത്തിലെ ഉത്സവകാലത്ത് ഇസ്രായേൽമക്കൾ കൂടാരങ്ങളിൽ പാർക്കണം എന്ന് യഹോവ മോശമുഖാന്തരം കൽപ്പിച്ച ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നത് അവർ കണ്ടു. എഴുതപ്പെട്ടിരിക്കുന്നപ്രകാരം, “കുന്നുകളിലേക്കു പോയി ഒലിവുകൊമ്പ്, കാട്ടൊലിവുകൊമ്പ്, കൊഴുന്തുകൊമ്പ്, ഈന്തപ്പനമടൽ, തഴച്ചവൃക്ഷങ്ങളുടെ കൊമ്പ് എന്നിവ കൊണ്ടുവന്ന്, കൂടാരങ്ങൾ നിർമിക്കുക”8:15 ലേവ്യ. 23:37-40 കാണുക. എന്ന് തങ്ങളുടെ എല്ലാ പട്ടണങ്ങളിലും ജെറുശലേമിലും പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. അങ്ങനെ ജനം പോയി കൊമ്പുകൾ വെട്ടിക്കൊണ്ടുവന്ന്, തങ്ങളുടെ വീടിന്റെ മുകളിലും മുറ്റത്തും ദൈവാലയത്തിന്റെ മുറ്റത്തും ജലകവാടത്തിന്റെമുന്നിലും എഫ്രയീംകവാടത്തിന്റെമുന്നിലും കൂടാരങ്ങളുണ്ടാക്കി. പ്രവാസത്തിൽനിന്നു മടങ്ങിയെത്തിയവരുടെ കൂട്ടമെല്ലാം കൂടാരങ്ങൾ നിർമിച്ച് അതിൽ താമസിച്ചു. നൂന്റെ മകനായ യോശുവയുടെ കാലംമുതൽ അന്നുവരെ ഇസ്രായേൽമക്കൾ അങ്ങനെ ചെയ്തിരുന്നില്ല; അങ്ങനെ ചെയ്തതിനാൽ അവരുടെ ആനന്ദം വളരെ വലിയതായിരുന്നു. ആദ്യദിവസംമുതൽ അവസാനദിവസംവരെ ദിവസേന അദ്ദേഹം ദൈവത്തിന്റെ ന്യായപ്രമാണഗ്രന്ഥത്തിൽനിന്നു വായിച്ചു. ഏഴുദിവസം അവർ ഉത്സവം ആചരിച്ചു; നിയമിക്കപ്പെട്ടിരുന്നത് അനുസരിച്ച് എട്ടാംദിവസം അവർ ഒരു സഭായോഗം കൂടി. ഇസ്രായേൽമക്കൾ പാപം ഏറ്റുപറയുന്നു ഈ മാസത്തിന്റെ ഇരുപത്തിനാലാം തീയതി ഇസ്രായേൽമക്കൾ ഉപവസിച്ച് ചാക്കുശീലയുടുത്തും തലയിൽ പൂഴിയിട്ടുംകൊണ്ട് ഒരുമിച്ചുകൂടി. ഇസ്രായേൽ പരമ്പരയിലുള്ളവർ വിദേശികളായിട്ടുള്ള എല്ലാവരിൽനിന്നും വേർതിരിഞ്ഞു നിന്നുകൊണ്ട് തങ്ങളുടെ പാപങ്ങളും തങ്ങളുടെ പിതാക്കന്മാരുടെ പാപങ്ങളും ഏറ്റുപറഞ്ഞു. തങ്ങൾ നിന്നിരുന്നിടത്തുതന്നെ നിന്നുകൊണ്ട്, തങ്ങളുടെ ദൈവമായ യഹോവയുടെ ന്യായപ്രമാണഗ്രന്ഥം വായിക്കാൻ അവർ ദിവസത്തിന്റെ നാലിലൊരുഭാഗം ചെലവഴിച്ചു; പാപങ്ങൾ ഏറ്റുപറയുന്നതിനും തങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കുന്നതിനും വീണ്ടും നാലിലൊരുഭാഗം ഉപയോഗിച്ചു. ലേവ്യരായ യേശുവ, ബാനി, കദ്മീയേൽ, ശെബന്യാവ്, ബുന്നി, ശേരെബ്യാവ്, ബാനി, കെനാനി എന്നിവർ ലേവ്യർക്കുള്ള പടികളിൽ നിന്നുകൊണ്ട് തങ്ങളുടെ ദൈവമായ യഹോവയോട് ഉറക്കെ നിലവിളിച്ചു. പിന്നെ ലേവ്യരായ യേശുവ, കദ്മീയേൽ, ബാനി, ഹശ്ബെനെയാവ്, ശേരെബ്യാവ്, ഹോദീയാവ്, ശെബന്യാവ്, പെഥഹ്യാവ് എന്നിവർ ഇപ്രകാരം പറഞ്ഞു: “എഴുന്നേറ്റ് എന്നും എന്നെന്നേക്കും നിലനിൽക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയെ വാഴ്ത്തുക.” “സകലപ്രശംസയ്ക്കും സ്തുതിക്കും മീതേ ഉയർന്നിരിക്കുന്ന അവിടത്തെ മഹത്ത്വമുള്ള നാമം വാഴ്ത്തപ്പെടുമാറാകട്ടെ. അങ്ങ്, അങ്ങുമാത്രമാണ് യഹോവ; സ്വർഗത്തെയും സ്വർഗാധിസ്വർഗത്തെയും അവയിലെ സർവസൈന്യത്തെയും ഭൂമിയെയും അതിലെ സകലത്തെയും സമുദ്രത്തെയും അതിലുള്ള സകലത്തെയും അങ്ങ് ഉണ്ടാക്കി. അവയ്ക്കെല്ലാം അങ്ങ് ജീവൻ നൽകി, സ്വർഗീയസൈന്യങ്ങൾ അങ്ങയെ ആരാധിക്കുന്നു. “അബ്രാമിനെ തെരഞ്ഞെടുത്ത് കൽദയരുടെ പട്ടണമായ ഊരിൽനിന്ന് കൊണ്ടുവന്ന് അദ്ദേഹത്തിന് അബ്രാഹാം എന്നു പേരിട്ട ദൈവമായ യഹോവ അങ്ങാകുന്നു. അദ്ദേഹത്തിന്റെ ഹൃദയം അങ്ങയോടു വിശ്വസ്തമെന്നു കണ്ട് അദ്ദേഹത്തിന്റെ പിൻതലമുറയ്ക്ക് കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, യെബൂസ്യർ, ഗിർഗ്ഗശ്യർ എന്നിവരുടെ ദേശം കൊടുക്കുമെന്ന് അദ്ദേഹത്തോട് അങ്ങ് ഉടമ്പടിചെയ്തു; അങ്ങ് നീതിമാനാകുകയാൽ അവിടത്തെ വാഗ്ദാനം അങ്ങ് നിറവേറ്റി. “ഈജിപ്റ്റിൽ ഞങ്ങളുടെ പിതാക്കന്മാരുടെ കഷ്ടത അങ്ങ് കാണുകയും ചെങ്കടലിനരികെനിന്നുള്ള അവരുടെ കരച്ചിൽ കേൾക്കുകയും ചെയ്തു. ഫറവോനും അദ്ദേഹത്തിന്റെ സകല ഉദ്യോഗസ്ഥന്മാർക്കും അദ്ദേഹത്തിന്റെ ദേശത്തിലെ സകലജനത്തിനുമെതിരേ അങ്ങ് ചിഹ്നങ്ങളും അത്ഭുതങ്ങളും കാണിച്ചു. ഞങ്ങളുടെ പിതാക്കന്മാരോട് അവർ എത്ര ക്രൂരമായാണ് പെരുമാറിയതെന്ന് അങ്ങ് അറിഞ്ഞല്ലോ. അങ്ങേക്കായി ഒരു നാമം അങ്ങ് സമ്പാദിച്ചു; അത് ഇന്നുവരെ നിലനിൽക്കുകയും ചെയ്യുന്നു. കടലിലൂടെ ഉണങ്ങിയ നിലത്ത് അവർ നടക്കേണ്ടതിന് അങ്ങ് അവർക്കുമുമ്പിൽ സമുദ്രത്തെ വിഭാഗിച്ചു, എന്നാൽ അവരെ പിൻതുടരുന്നവരെ പെരുവെള്ളത്തിലേക്ക് ഒരു കല്ലെന്നപോലെ ആഴങ്ങളിലേക്ക് അങ്ങ് എറിഞ്ഞുകളഞ്ഞു. പകൽ മേഘസ്തംഭംകൊണ്ടും രാത്രിയിൽ അവർ പോകുന്നതിനുള്ള വഴിയിൽ വെളിച്ചംകൊടുക്കാൻ അഗ്നിസ്തംഭംകൊണ്ടും അങ്ങ് അവരെ നയിച്ചു. “സീനായി മലയിലേക്ക് അങ്ങ് ഇറങ്ങിവന്നു; സ്വർഗത്തിൽനിന്ന് അങ്ങ് അവരോടു സംസാരിക്കുകയും ചെയ്തു. നീതിയുക്തവും സത്യവുമായ അനുശാസനങ്ങളും നിയമങ്ങളും നല്ല ഉത്തരവുകളും കൽപ്പനകളും അങ്ങ് അവർക്കു നൽകി. അങ്ങയുടെ വിശുദ്ധ ശബ്ബത്തിനെക്കുറിച്ച് അവർക്ക് അറിവു നൽകി; അങ്ങയുടെ ദാസനായ മോശയിൽക്കൂടി കൽപ്പനകളും ഉത്തരവുകളും നിയമങ്ങളും കൽപ്പിച്ചുനൽകി. അവരുടെ വിശപ്പിനു സ്വർഗത്തിൽനിന്ന് അപ്പവും ദാഹത്തിന് പാറയിൽനിന്ന് വെള്ളവും കൊടുത്തു. അവർക്കു നൽകുമെന്നു വാഗ്ദാനംചെയ്തിരുന്ന ദേശം ചെന്നു കൈവശമാക്കാനും അവരോടു കൽപ്പിച്ചു. “എന്നാൽ ഞങ്ങളുടെ പിതാക്കന്മാരായ അവർ അഹങ്കരിച്ചു; ദുശ്ശാഠ്യത്തോടെ, അങ്ങയുടെ കൽപ്പനകൾ അവർ ശ്രദ്ധിക്കാതിരുന്നു. അവ അനുസരിക്കാൻ അവർ കൂട്ടാക്കിയില്ല; അവരുടെയിടയിൽ അങ്ങ് ചെയ്ത അത്ഭുതങ്ങൾ അവർ ഓർത്തതുമില്ല. അവർ ദുശ്ശാഠ്യമുള്ളവരായി, ഈജിപ്റ്റിലെ അടിമത്തത്തിലേക്ക് തങ്ങളെ തിരികെക്കൊണ്ടുപോകാൻ അവരുടെ മാത്സര്യത്തിൽ ഒരു നേതാവിനെ നിയമിച്ചു. എന്നാൽ അങ്ങ് കൃപയും കരുണയും ദീർഘക്ഷമയും മഹാദയയും ഉള്ള, ക്ഷമിക്കുന്നവനായ ദൈവം ആകുന്നു; അങ്ങ് അവരെ ഉപേക്ഷിച്ചില്ല. അവർ ഒരു കാളക്കിടാവിന്റെ രൂപം വാർത്തുണ്ടാക്കി, ‘ഈജിപ്റ്റിൽനിന്ന് നിങ്ങളെ പുറപ്പെടുവിച്ച ദൈവം ഇതാ’ എന്നു പറയുകയും വലിയ ദൈവദൂഷണങ്ങൾ പ്രവർത്തിക്കുകയും ചെയ്തു. “അങ്ങയുടെ മഹാകരുണയാൽ അങ്ങ് അവരെ മരുഭൂമിയിൽ ഉപേക്ഷിച്ചില്ല; പകൽ അവർക്കു പോകുന്നതിനുള്ള വഴിയിൽ അവരെ നടത്തിയ മേഘസ്തംഭമോ രാത്രിയിൽ അവരുടെ വഴിയിൽ വെളിച്ചം നൽകിയ അഗ്നിസ്തംഭമോ അവരിൽനിന്നും അകന്നില്ല. അവരെ ഉപദേശിക്കേണ്ടതിനായി അങ്ങയുടെ നല്ല ആത്മാവിനെ അങ്ങ് നൽകി. അവരുടെ വായിൽനിന്ന് അങ്ങയുടെ മന്നാ അങ്ങു നീക്കിയില്ല; അവരുടെ ദാഹത്തിന് അങ്ങ് വെള്ളവും കൊടുത്തു. നാൽപ്പതുവർഷം മരുഭൂമിയിൽ അവരെ പരിപാലിച്ചു; അവർ ഒന്നിനും ബുദ്ധിമുട്ടിയില്ല. അവരുടെ വസ്ത്രം പഴകുകയോ കാൽ വീങ്ങുകയോ ചെയ്തില്ല. “അങ്ങ് വിദൂരത്തുള്ള അതിരുകൾവരെ അവർക്ക് രാജ്യങ്ങളും രാഷ്ട്രങ്ങളും നൽകി, അങ്ങനെ അവർ ഹെശ്ബോൻരാജാവായ സീഹോന്റെയും ബാശാൻരാജാവായ ഓഗിന്റെയും ദേശങ്ങൾ കൈവശമാക്കി. അവരുടെ പിൻഗാമികളെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ അങ്ങ് വർധിപ്പിച്ചു; അവരുടെ പിതാക്കന്മാർ ചെന്നു കൈവശമാക്കാൻ അങ്ങ് കൽപ്പിച്ച ദേശത്തേക്ക് അവരെ കൊണ്ടുവന്നു. അങ്ങനെ ആ പിൻഗാമികൾ ചെന്നു ദേശം കൈവശമാക്കി; തദ്ദേശവാസികളായ കനാന്യരെ അവരുടെമുമ്പാകെ അങ്ങു കീഴ്പ്പെടുത്തി, തങ്ങൾക്കു ബോധിച്ചപ്രകാരം അവരോടു ചെയ്യേണ്ടതിന് അവരുടെ രാജാക്കന്മാരോടും ദേശവാസികളോടുംകൂടെ കനാന്യരെ അവരുടെ കൈയിൽ ഏൽപ്പിച്ചു. കെട്ടുറപ്പുള്ള പട്ടണങ്ങളും ഫലപുഷ്ടിയുള്ള നിലവും അവർ പിടിച്ചെടുത്തു; എല്ലാ നല്ല വസ്തുക്കളെയുംകൊണ്ടു നിറഞ്ഞ വീടുകളും വെട്ടിയുണ്ടാക്കിയ കിണറുകളും മുന്തിരിത്തോപ്പുകളും ഒലിവുതോപ്പുകളും അനേകം ഫലവൃക്ഷങ്ങളും അവർ കൈവശമാക്കി. അവർ മതിവരുന്നതുവരെ ഭക്ഷിച്ചു പുഷ്ടിപിടിച്ച്, അങ്ങയുടെ വലിയ നന്മകളെക്കൊണ്ട് തങ്ങളെത്തന്നെ സന്തോഷിപ്പിച്ചു. “എന്നിട്ടും അവർ അനുസരണകെട്ടവരായി അങ്ങേക്കെതിരേ കലഹിച്ചു; അങ്ങയുടെ ന്യായപ്രമാണത്തിന് അവർ പുറംതിരിഞ്ഞു. അങ്ങയുടെ പക്കലേക്ക് അവരെ തിരിക്കേണ്ടതിന് അവർക്ക് ഉപദേശം നൽകിയ അങ്ങയുടെ പ്രവാചകന്മാരെ അവർ കൊന്നുകളഞ്ഞു. വലിയ ദൈവദൂഷണവും അവർ കാട്ടി. അതുകൊണ്ട് അവരുടെ ശത്രുക്കളുടെകൈയിൽ അങ്ങ് അവരെ ഏൽപ്പിച്ചു; അവർ അവരെ പീഡിപ്പിച്ചു. പീഡനകാലത്ത് അവർ അങ്ങയോടു നിലവിളിച്ചു. സ്വർഗത്തിൽനിന്ന് അങ്ങ് അവരുടെ നിലവിളി കേട്ടു; അങ്ങയുടെ മഹാകരുണയാൽ ശത്രുക്കളുടെ കൈയിൽനിന്ന് അവരെ വിടുവിക്കേണ്ടതിന് വീണ്ടെടുപ്പുകാരെ നൽകി. “എന്നാൽ സ്വസ്ഥത ലഭിച്ചുകഴിഞ്ഞപ്പോൾ അവർ വീണ്ടും അങ്ങയുടെമുമ്പാകെ തിന്മ പ്രവർത്തിച്ചു. അപ്പോൾ അവരുടെ ശത്രുക്കൾ അവരെ ഭരിക്കേണ്ടതിന് അങ്ങ് അവരെ ഏൽപ്പിച്ചുകൊടുത്തു. അപ്പോൾ വീണ്ടും അവർ അങ്ങയോടു നിലവിളിച്ചു; അങ്ങ് സ്വർഗത്തിൽനിന്ന് കേട്ട് അങ്ങയുടെ കരുണയാൽ അനേകംപ്രാവശ്യം അവരെ രക്ഷിച്ചു. “അങ്ങയുടെ ന്യായപ്രമാണത്തിലേക്കു മടങ്ങാൻ അങ്ങ് മുന്നറിയിപ്പു നൽകിയിട്ടും അവർ ദുശ്ശാഠ്യം കാണിച്ച്, അങ്ങയുടെ കൽപ്പനകൾ ചെവിക്കൊണ്ടില്ല. അനുസരിക്കുന്നവർ അവയാൽ ജീവിക്കും എന്ന അവിടത്തെ ചട്ടങ്ങൾക്കെതിരേ പാപംചെയ്തുകൊണ്ട് അവർ ദുശ്ശാഠ്യവും മർക്കടമുഷ്ടിയും ഉള്ളവരും അനുസരണമില്ലാത്തവരും ആയി. ഏറെ വർഷങ്ങൾ അങ്ങ് അവരോട് സഹിഷ്ണുത കാട്ടി, അങ്ങയുടെ ആത്മാവിനാൽ അവിടത്തെ പ്രവാചകന്മാരിലൂടെ അവർക്കു മുന്നറിയിപ്പു നൽകി. എന്നിട്ടും അവർ ശ്രദ്ധിച്ചില്ല. അതുകൊണ്ട് അങ്ങ് അവരെ സമീപരാഷ്ട്രങ്ങളിലെ ജനതകളുടെ കൈയിൽ ഏൽപ്പിച്ചു; എങ്കിലും, അവിടത്തെ മഹാദയയാൽ അവരെ മുഴുവനായി നശിപ്പിക്കുകയോ തള്ളിക്കളയുകയോ ചെയ്തില്ല; അങ്ങ് ദയാലുവും കാരുണ്യവാനുമായ ദൈവമല്ലോ. “അതുകൊണ്ട് ഞങ്ങളുടെ ദൈവമേ, സ്നേഹത്തിന്റെ ഉടമ്പടി നിറവേറ്റുന്ന വലിയവനും ശക്തനും ഭയങ്കരനുമായ ദൈവമേ, ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാർ, അധിപതിമാർ, പുരോഹിതന്മാർ, പ്രവാചകന്മാർ, പിതാക്കന്മാർ എന്നിവരും ചേർന്ന അങ്ങയുടെ ജനം, അശ്ശൂർരാജാക്കന്മാരുടെ കാലംമുതൽ ഇപ്പോൾവരെ സഹിക്കുന്ന കഷ്ടതകളൊന്നും ലഘുവായി കാണരുതേ. ഞങ്ങൾക്കു സംഭവിച്ച സകലത്തിലും അങ്ങ് നീതിമാനായിരുന്നു; ഞങ്ങൾ തെറ്റു ചെയ്തപ്പോഴും അങ്ങ് വിശ്വസ്തനായിരുന്നു; ഞങ്ങളുടെ രാജാക്കന്മാരും അധിപതികളും പുരോഹിതന്മാരും പിതാക്കന്മാരും അങ്ങയുടെ ന്യായപ്രമാണം പാലിക്കുകയോ അങ്ങ് നൽകിയ കൽപ്പനകളും നിയമവ്യവസ്ഥകളും ചെവിക്കൊള്ളുകയോ ചെയ്തില്ല. അങ്ങ് നൽകിയ വലിയ നന്മകളും അവരുടെമുമ്പാകെവെച്ച വിശാലവും സമൃദ്ധവുമായ ദേശവും അനുഭവിച്ചുകൊണ്ട് അവർ തങ്ങളുടെ രാജ്യത്തിലായിരുന്നപ്പോൾ പോലും അങ്ങയെ സേവിക്കുകയോ തങ്ങളുടെ ദുഷ്‌പ്രവൃത്തി വിട്ടുതിരിയുകയോ ചെയ്തില്ല. “എന്നാൽ ഇതാ, ഇന്നു ഞങ്ങൾ അടിമകളാണ്. ഇതിലെ ഫലവും മറ്റു നന്മകളും അനുഭവിക്കേണ്ടതിന് ഞങ്ങളുടെ പിതാക്കന്മാർക്ക് അങ്ങ് നൽകിയ ഈ ദേശത്ത് ഞങ്ങൾ അടിമകളായിക്കഴിയുന്നു. ഞങ്ങളുടെ പാപങ്ങൾനിമിത്തം, ഞങ്ങളുടെ മേൽവിചാരകരായി അങ്ങ് നിയോഗിച്ച രാജാക്കന്മാർ ഇതിലെ സമൃദ്ധമായ വിളവുകൾ എടുക്കുന്നു; ഞങ്ങളുടെ ദേഹത്തിന്മേലും കന്നുകാലികളുടെമേലും അവരുടെ ഇഷ്ടംപോലെ അധികാരം നടത്തുന്നു; ഞങ്ങളോ, വലിയ ദുരിതത്തിലായിരിക്കുന്നു. ജനങ്ങളുടെ ഉടമ്പടി “ഇതെല്ലാംനിമിത്തം ഞങ്ങൾ ദൃഢമായ ഒരു ഉടമ്പടി ഉണ്ടാക്കി, അത് എഴുതിവെക്കുന്നു. ഞങ്ങളുടെ അധിപതിമാരും ലേവ്യരും പുരോഹിതന്മാരും അതു മുദ്രയിടുന്നു.” മുദ്രപതിച്ചവർ ഇവരാണ്: ദേശാധിപതി: ഹഖല്യാവിന്റെ മകനായ നെഹെമ്യാവ്. സിദെക്കീയാവ്, സെരായാവ്, അസര്യാവ്, യിരെമ്യാവ്, പശ്ഹൂർ, അമര്യാവ്, മൽക്കീയാവ്, ഹത്തൂശ്, ശെബന്യാവ്, മല്ലൂക്ക്, ഹാരീം, മെരേമോത്ത്, ഓബദ്യാവ്, ദാനീയേൽ, ഗിന്നെഥോൻ, ബാരൂക്ക്, മെശുല്ലാം, അബീയാവ്, മിയാമീൻ, മയസ്യാവ്, ബിൽഗായി, ശെമയ്യാവ്. ഇവർ പുരോഹിതന്മാർ ആയിരുന്നു. ലേവ്യർ: അസന്യാവിന്റെ മകനായ യേശുവയും ഹെനാദാദിന്റെ പുത്രന്മാരിൽ ബിന്നൂവിയും കദ്മീയേലും അവരുടെ കൂട്ടാളികളായ ശെബന്യാവ്, ഹോദീയാവ്, കെലീതാ, പെലായാവ്, ഹാനാൻ, മീഖാ, രെഹോബ്, ഹശബ്യാവ്, സക്കൂർ, ശേരെബ്യാവ്, ശെബന്യാവ്, ഹോദീയാവ്, ബാനി, ബെനീനു. ജനത്തിന്റെ നായകന്മാർ: പരോശ്, പഹത്ത്-മോവാബ്, ഏലാം, സത്ഥു, ബാനി, ബുന്നി, അസ്ഗാദ്, ബേബായി, അദോനിയാവ്, ബിഗ്വായി, ആദീൻ, ആതേർ, ഹിസ്കിയാവ്, അസ്സൂർ, ഹോദീയാവ്, ഹാശൂം, ബേസായി, ഹാരിഫ് അനാഥോത്ത്, നേബായി, മഗ്പീയാശ്, മെശുല്ലാം, ഹേസീർ, മെശേസബെയേൽ, സാദോക്ക്, യദ്ദൂവ, പെലത്യാവ്, ഹാനാൻ, അനായാവ്, ഹോശേയ, ഹനന്യാവ്, ഹശ്ശൂബ്, ഹല്ലോഹേശ്, ഫിൽഹാ, ശോബേക്ക്, രെഹൂം, ഹശബ്നാ, മയസേയാവ്, അഹീയാവ്, ഹാനാൻ, ആനാൻ, മല്ലൂക്ക്, ഹാരീം, ബാനാ. “പുരോഹിതന്മാർ, ലേവ്യർ, വാതിൽക്കാവൽക്കാർ, സംഗീതജ്ഞർ, ദൈവാലയദാസന്മാർ എന്നിവരും ദൈവത്തിന്റെ ന്യായപ്രമാണംനിമിത്തം ദേശത്തെ ജനതയിൽനിന്നു തങ്ങളെത്തന്നെ അകറ്റിയവരുമായ ശേഷംജനങ്ങളും അവരുടെ ഭാര്യമാർ, പുത്രന്മാർ, പുത്രിമാർ എന്നിങ്ങനെ, തിരിച്ചറിവുമുള്ള മറ്റെല്ലാവരും തങ്ങളുടെ സഹോദരരായ ഇസ്രായേല്യ പ്രഭുക്കന്മാരോടൊപ്പം നിന്നുകൊണ്ട്, ദൈവത്തിന്റെ ദാസനായ മോശയിൽക്കൂടി നൽകപ്പെട്ട ദൈവത്തിന്റെ ന്യായപ്രമാണം അനുസരിക്കാമെന്നും നമ്മുടെ കർത്താവായ യഹോവയുടെ കൽപ്പനകളും അനുശാസനങ്ങളും ഉത്തരവുകളും പാലിക്കാമെന്നും ശപഥവും സത്യവും ചെയ്യുന്നു. “ഞങ്ങളുടെ പുത്രിമാരെ യെഹൂദേതരരായ ജനതകൾക്കു നൽകുകയോ ഞങ്ങളുടെ പുത്രന്മാർക്കായി അവരുടെ പുത്രിമാരെ സ്വീകരിക്കുകയോ ചെയ്യില്ല എന്നും ശപഥംചെയ്യുന്നു. “ശബ്ബത്തുദിവസം ദേശത്തിലെ ജനം ചരക്കുകളോ ധാന്യമോ വിൽക്കാനായി കൊണ്ടുവന്നാൽ ഞങ്ങൾ ശബ്ബത്തിലോ വിശുദ്ധദിവസങ്ങളിലോ അവരോടു വാങ്ങുകയില്ല. എല്ലാ ഏഴാംവർഷവും ഞങ്ങൾ ഭൂമിയിൽ പണിയെടുക്കുന്നത് ഉപേക്ഷിക്കുകയും ഞങ്ങളോടു കടപ്പെട്ടിരിക്കുന്ന കടങ്ങളെല്ലാം വേണ്ടെന്നുവയ്ക്കുകയും ചെയ്യും. “നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷയ്ക്കായി കാഴ്ചയപ്പത്തിനും നിരന്തര ഭോജനയാഗങ്ങൾക്കും ഹോമയാഗങ്ങൾക്കും; ശബ്ബത്തുക്കളിലെ യാഗങ്ങൾക്കും അമാവാസികൾക്കും നിർദിഷ്ട ഉത്സവങ്ങൾക്കും വിശുദ്ധ അർപ്പണങ്ങൾക്കും ഇസ്രായേലിനുവേണ്ടി പ്രായശ്ചിത്തമായി അർപ്പിക്കുന്ന പാപശുദ്ധീകരണയാഗങ്ങൾക്കും നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ എല്ലാ ചുമതലകൾക്കുംവേണ്ടി പ്രതിവർഷം ശേക്കേലിൽ മൂന്നിലൊന്നു10:32-33 ഏക. 4 ഗ്രാം. നൽകണം എന്ന കൽപ്പന പാലിക്കുന്നതിനുള്ള ചുമതല ഞങ്ങൾ സ്വയം ഏൽക്കുന്നു. “ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നപ്രകാരം നമ്മുടെ ദൈവമായ യഹോവയുടെ യാഗപീഠത്തിൽ കത്തിക്കാനുള്ള വിറക്, വർഷത്തിൽ നിശ്ചിതസമയത്ത് കൊണ്ടുവരുന്നതിനുള്ള കുടുംബങ്ങളെ നിയമിക്കാൻ ഞങ്ങൾ പുരോഹിതന്മാരും ലേവ്യരും ജനങ്ങളും ചേർന്നു നറുക്കിടുന്നു. “യഹോവയുടെ ആലയത്തിലേക്കു ഞങ്ങളുടെ വിളവിന്റെയും ഫലവൃക്ഷത്തിന്റെയും ആദ്യഫലം എല്ലാവർഷവും കൊണ്ടുവരാനുള്ള ചുമതലയും ഞങ്ങൾ ഏൽക്കുന്നു. “ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ, ഞങ്ങളുടെ പുത്രന്മാരിലും മൃഗങ്ങളിലും കന്നുകാലിക്കൂട്ടങ്ങളിലും ആട്ടിൻപറ്റങ്ങളിലുംനിന്നുള്ള കടിഞ്ഞൂലുകളെ നമ്മുടെ ദൈവത്തിന്റെ ആലയത്തിലേക്കും അവിടെ ശുശ്രൂഷചെയ്യുന്ന പുരോഹിതന്മാരുടെ അടുത്തേക്കും ഞങ്ങൾ കൊണ്ടുവരും. “തന്നെയുമല്ല, നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ ഭണ്ഡാരഗൃഹങ്ങളിലേക്ക് ഞങ്ങളുടെ ആദ്യഫലമായ പൊടിമാവ്, മറ്റു ഭോജനയാഗങ്ങൾ, എല്ലാ വൃക്ഷത്തിന്റെയും ഫലങ്ങൾ, പുതുവീഞ്ഞ്, ഒലിവെണ്ണ എന്നിവ പുരോഹിതന്മാരുടെ പക്കൽ എത്തിക്കുന്നതാണ്. ഞങ്ങളുടെ എല്ലാ വിളവിന്റെയും ദശാംശം ഞങ്ങൾ ലേവ്യരെ ഏൽപ്പിക്കും; കാരണം കൃഷിയുള്ള പട്ടണങ്ങളിൽനിന്നു ദശാംശം ശേഖരിക്കുന്നതു ലേവ്യരാണല്ലോ. ദശാംശം വാങ്ങുന്ന സമയത്ത്, അഹരോന്യനായ ഒരു പുരോഹിതൻ ലേവ്യരോടൊപ്പം ഉണ്ടായിരിക്കണം; ദശാംശത്തിന്റെ പത്തിലൊന്നു ലേവ്യർ നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ ഭണ്ഡാരഗൃഹത്തിന്റെ അറകളിലേക്കു കൊണ്ടുവരണം. ലേവ്യർ ഉൾപ്പെടെയുള്ള ഇസ്രായേല്യർ ധാന്യം, പുതുവീഞ്ഞ്, ഒലിവെണ്ണ എന്നിവയിൽനിന്നുള്ള സംഭാവന വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളും ശുശ്രൂഷകരായ പുരോഹിതർ, വാതിൽക്കാവൽക്കാർ, സംഗീതജ്ഞർ എന്നിവരുടെ ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന അറകളിലേക്കു കൊണ്ടുവരണം. “ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തെ ഞങ്ങൾ അവഗണിക്കുകയില്ല.” ജെറുശലേമിലെ പുതിയ നിവാസികൾ ജനനായകന്മാർ ജെറുശലേമിൽ താമസിച്ചു; ശേഷംജനം, പത്തിലൊരാൾവീതം വിശുദ്ധനഗരമായ ജെറുശലേമിൽ പാർക്കേണ്ടതു തീരുമാനിക്കാൻ നറുക്കിട്ടു; മറ്റുള്ള ഒൻപതുപേരും അവരവരുടെ പട്ടണത്തിൽ താമസിച്ചു. ജെറുശലേമിൽ താമസിക്കാൻ സന്നദ്ധത കാട്ടിയവരെ ജനം പുകഴ്ത്തി. ജെറുശലേമിൽ താമസമുറപ്പിച്ച പ്രവിശ്യയുടെ അധിപന്മാർ ഇവരായിരുന്നു (ചില ഇസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും ദൈവാലയദാസരും ശലോമോന്റെ ദാസന്മാരുടെ പിൻതുടർച്ചക്കാരും യെഹൂദാനഗരങ്ങളിലെ വ്യത്യസ്ത പട്ടണങ്ങളിൽ അവരവരുടെ സ്ഥലത്ത് താമസിച്ചു. എന്നാൽ യെഹൂദരും ബെന്യാമീന്യരുമായ മറ്റുചിലർ ജെറുശലേമിൽ താമസിച്ചു): യെഹൂദയുടെ പിൻഗാമികളിൽനിന്നും: ഫേരെസിന്റെ പുത്രന്മാരിൽ, മഹലലേലിന്റെ മകനായ ശെഫത്യാവിന്റെ മകനായ അമര്യാവിന്റെ മകനായ സെഖര്യാവിന്റെ മകനായ ഉസ്സീയാവിന്റെ മകൻ അഥായാവ്; ശേലഹ്യന്റെ പിൻതലമുറയിൽ സെഖര്യാവിന്റെ മകനായ യൊയാരീബിന്റെ മകനായ അദായാവിന്റെ മകനായ ഹസായാവിന്റെ മകനായ കൊൽ-ഹോസെയുടെ മകനായ ബാരൂക്കിന്റെ മകൻ മയസേയാവ്. ഫേരെസിന്റെ പിൻഗാമികളായി ആകെ 468 പരാക്രമശാലികൾ ആയിരുന്നു ജെറുശലേമിൽ താമസിച്ചിരുന്നത്. ബെന്യാമീന്റെ പിൻഗാമികളിൽനിന്ന്: യെശയ്യാവിന്റെ മകനായ ഇഥീയേലിന്റെ മകനായ മയസേയാവിന്റെ മകനായ കോലായാവിന്റെ മകനായ പെദായാവിന്റെ മകനായ യോവേദിന്റെ മകനായ മെശുല്ലാമിന്റെ മകനായ സല്ലൂ; അദ്ദേഹത്തിന്റെ പിൻഗാമിയായ ഗബ്ബായിയും സല്ലായിയും ഇവർ എല്ലാവരുംകൂടി 928 പേരായിരുന്നു. സിക്രിയുടെ മകനായ യോവേൽ അവരുടെ അധിപതിയും, പട്ടണത്തിന്റെ പുതിയഭാഗത്തിന്റെ ചുമതല ഹസ്സെനൂവയുടെ മകനായ യെഹൂദയ്ക്കും ആയിരുന്നു. പുരോഹിതന്മാരിൽനിന്ന്: യൊയാരീബിന്റെ മകനായ യെദായാവ്; യാഖീൻ; അഹീതൂബിന്റെ മകനായ മെരായോത്തിന്റെ മകനായ സാദോക്കിന്റെ മകനായ മെശുല്ലാമിന്റെ മകനായ ഹിൽക്കിയാവിന്റെ മകൻ, ദൈവാലയപ്രമാണിയായ സെരായാവും ആലയത്തിൽ അദ്ദേഹത്തോടു ചേർന്നു പ്രവർത്തിച്ച കൂട്ടാളികളും, ഇവർ എല്ലാവരുംകൂടി 822 പേർ; മൽക്കീയാവിന്റെ മകനായ പശ്ഹൂരിന്റെ മകനായ സെഖര്യാവിന്റെ മകനായ അംസിയുടെ മകനായ പെലല്യാവിന്റെ മകനായ യെരോഹാമിന്റെ മകൻ അദായാവും പിതൃഭവനത്തലവന്മാരായ അദ്ദേഹത്തിന്റെ കൂട്ടാളികളും, ഇവരെല്ലാവരുംകൂടി 242 പേർ; ഇമ്മേരിന്റെ മകനായ മെശില്ലേമോത്തിന്റെ മകനായ അഹ്സായിയുടെ മകനായ അസരെയേലിന്റെ മകൻ അമശെസായിയും അദ്ദേഹത്തോടൊപ്പം11:14 മൂ.ഭാ. അവരോടൊപ്പം പരാക്രമശാലികളായ കൂട്ടാളികളും, ഇവർ എല്ലാവരുംകൂടി 128 പേർ. ഹഗെദോലീമിന്റെ മകൻ സബ്ദീയേൽ അവരുടെ അധിപതിയായിരുന്നു ലേവ്യരിൽനിന്ന്: ബൂന്നിയുടെ മകനായ ഹശബ്യാവിന്റെ മകനായ അസ്രീക്കാമിന്റെ മകനായ ഹശ്ശൂബിന്റെ മകൻ ശെമയ്യാവ്; ലേവ്യരുടെ തലവന്മാരും ദൈവാലയത്തിന്റെ പുറമേയുള്ള വേലയ്ക്കു ചുമതലപ്പെട്ടവരുമായ ശബ്ബെഥായിയും യോസാബാദും; ആസാഫിന്റെ മകനായ സബ്ദിയുടെ മകനായ മീഖായുടെ മകനായ മത്ഥന്യാവ്, പ്രാർഥനയ്ക്കും സ്തോത്രാർപ്പണത്തിനും നേതൃത്വം നൽകിയിരുന്നത് ഇദ്ദേഹമാണ്; ഇദ്ദേഹത്തിന്റെ കൂട്ടാളികളിൽ രണ്ടാമനായ ബക്ക്ബൂക്ക്യാവ്; യെദൂഥൂന്റെ മകനായ ഗാലാലിന്റെ മകനായ ശമ്മൂവായുടെ മകൻ അബ്ദ. വിശുദ്ധനഗരത്തിൽ ആകെ 284 ലേവ്യർ ഉണ്ടായിരുന്നു. വാതിൽകാവൽക്കാർ: അക്കൂബും തല്മോനും കവാടങ്ങൾക്കു കാവൽനിൽക്കുന്ന അവരുടെ കൂട്ടാളികളും, ഇവരെല്ലാവരുംകൂടി 172 പേർ. ശേഷം ഇസ്രായേല്യർ ഓരോരുത്തരും പുരോഹിതന്മാരോടും ലേവ്യരോടുംചേർന്ന് യെഹൂദ്യയിലെ അവരവരുടെ അവകാശഭൂമിയിലെ ഓരോ പട്ടണത്തിലും താമസിച്ചു. ദൈവാലയദാസന്മാർ ഓഫേലിൽക്കുന്നിൽ താമസിച്ചു; സീഹയും ഗിശ്പയും അവർക്കു മേൽനോട്ടം വഹിച്ചു. ദൈവത്തിന്റെ ആലയത്തിൽ സംഗീതശുശ്രൂഷയുടെ ഉത്തരവാദിത്വം വഹിച്ചിരുന്ന ആസാഫിന്റെ പിൻതലമുറയിൽപ്പെട്ട ഒരുവനും മീഖായുടെ മകനായ മത്ഥന്യാവിന്റെ മകനായ ഹശബ്യാവിന്റെ മകനായ ബാനിയുടെ മകൻ ഉസ്സി ആയിരുന്നു ജെറുശലേമിൽ ലേവ്യരുടെ അധിപതി. രാജകൽപ്പന അനുസരിച്ചായിരുന്നു സംഗീതജ്ഞരുടെ ദിനംതോറുമുള്ള ശുശ്രൂഷകൾ ക്രമീകരിച്ചിരുന്നത്. യെഹൂദയുടെ മകനായ സേരഹിന്റെ പിൻഗാമികളിൽ ഒരാളായ മെശേസബെലിന്റെ മകനായ പെഥഹ്യാവ് ജനങ്ങളെ സംബന്ധിച്ച എല്ലാ കാര്യത്തിലും രാജാവിന്റെ പ്രതിനിധിയായിരുന്നു. വയലുകളോടു കൂടിയ ഗ്രാമങ്ങളുടെ വിവരം ഇപ്രകാരമാണ്: യെഹൂദ്യരിൽ ചിലർ കിര്യത്ത്-അർബയിലും അതിന്റെ ഗ്രാമങ്ങളിലും ദീബോനിലും അതിന്റെ ഗ്രാമങ്ങളിലും യെക്കബ്സയേലിലും അതിന്റെ ഗ്രാമങ്ങളിലും യേശുവ, മോലാദാ, ബേത്-പേലെത്, ഹസർ-ശൂവാൽ എന്നിവിടങ്ങളിലും ബേർ-ശേബയിലും അതിന്റെ ഗ്രാമങ്ങളിലും സിക്ലാഗിലും, മെഖോനയിലും അതിന്റെ ഗ്രാമങ്ങളിലും ഏൻ-രിമ്മോൻ, സോരാ, യർമൂത്ത്, സനോഹ, അദുല്ലാം എന്നിവിടങ്ങളിലും അവയുടെ ഗ്രാമങ്ങളിലും ലാഖീശിലും അതിന്റെ വയലുകളിലും അസേക്കയിലും അതിന്റെ ഗ്രാമങ്ങളിലും താമസിച്ചു. അങ്ങനെ അവർ ബേർ-ശേബമുതൽ ഹിന്നോം താഴ്വരവരെ താമസിച്ചുവന്നു. ബെന്യാമീന്യരുടെ പിൻഗാമികൾ ഗേബാമുതൽ മിക്-മാസ്, അയ്യ എന്നിവിടങ്ങളിലും ബേഥേലിലും അതിന്റെ ഗ്രാമങ്ങളിലും അനാഥോത്ത്, നോബ്, അനന്യാവ്, ഹാസോർ, രാമാ, ഗിത്ഥായീം, ഹദീദ്, സെബോയീം, നെബല്ലാത്ത്, ലോദ്, ശില്പികളുടെ താഴ്വരയായ11:35 അഥവാ, ലോദ്, ഗേ-ഹരാശീം ഓനോ എന്നിവിടങ്ങളിലും താമസിച്ചു. യെഹൂദ്യയിൽ താമസിച്ചിരുന്ന ലേവ്യരിൽ ചില ഗണങ്ങൾ ബെന്യാമീൻഗോത്രക്കാരോടൊപ്പം താമസിച്ചു. പുരോഹിതന്മാരും ലേവ്യരും ശെയൽത്തിയേലിന്റെ മകനായ സെരൂബ്ബാബേലിനോടും യോശുവയോടുംകൂടെ വന്ന പുരോഹിതന്മാരും ലേവ്യരും ഇവരാണ്: സെരായാവ്, യിരെമ്യാവ്, എസ്രാ, അമര്യാവ്, മല്ലൂക്ക്, ഹത്തൂശ്, ശെഖന്യാവ്, രെഹൂം, മെരേമോത്ത്, ഇദ്ദോ, ഗിന്നെഥോയി,12:4 ചി.കൈ.പ്ര. ഗിന്നെഥോൻ അബീയാവ്, മിയാമീൻ,12:5 മിന്യാമിൻ, മിയാമീൻ എന്നതിന്റെ മറ്റൊരുരൂപം. മയദ്യാവ്, ബിൽഗാ, ശെമയ്യാവ്, യൊയാരീബ്, യെദായാവ്, സല്ലൂ, ആമോക്ക്, ഹിൽക്കിയാവ്, യെദായാവ്. യോശുവയുടെകാലത്ത്, പുരോഹിതന്മാരുടെയും അവരുടെ കൂട്ടാളികളുടെയും തലവന്മാർ ഇവരായിരുന്നു. ലേവ്യരായ യേശുവ, ബിന്നൂവി, കദ്മീയേൽ, ശേരെബ്യാവ്, യെഹൂദാ എന്നിവരും തന്റെ കൂട്ടാളികളോടു ചേർന്ന് സ്തോത്രഗാനങ്ങളുടെ ചുമതല വഹിച്ചിരുന്ന മത്ഥന്യാവും അവരുടെ കൂട്ടാളികളായ ബക്ക്ബൂക്ക്യാവും ഉന്നോവും ശുശ്രൂഷാവേളയിൽ അവർക്ക് അഭിമുഖമായി നിന്നു. യോശുവ യോയാക്കീമിന്റെ പിതാവായിരുന്നു; യോയാക്കീം എല്യാശീബിന്റെ പിതാവ്; എല്യാശീബ് യോയാദയുടെ പിതാവ്; യോയാദാ യോനാഥാന്റെ പിതാവ്; യോനാഥാൻ യദ്ദൂവയുടെ പിതാവ്. യോയാക്കീമിന്റെകാലത്ത്, പുരോഹിതന്മാരിൽ പിതൃഭവനത്തലവന്മാർ ഇവരായിരുന്നു: സെരായാകുലത്തിനു മെരാര്യാവ്; യിരെമ്യാകുലത്തിനു ഹനന്യാവ്; എസ്രാകുലത്തിന് മെശുല്ലാം; അമര്യാകുലത്തിനു യെഹോഹാനാൻ; മല്ലൂക്ക് കുലത്തിനു യോനാഥാൻ; ശെഖന്യാകുലത്തിനു12:14 മിക്ക കൈ.പ്ര. ശെബെന്യാകുലത്തിനു യോസേഫ്; ഹാരീം കുലത്തിന് അദ്നാ; മെരായോത്ത്12:15 ചി.കൈ.പ്ര. മെരേമോത്ത് കുലത്തിനു ഹെൽക്കായി; ഇദ്ദോ കുലത്തിനു സെഖര്യാവ്; ഗിന്നെഥോൻ കുലത്തിനു മെശുല്ലാം; അബീയാവ് കുലത്തിനു സിക്രി; മിന്യാമീൻ, മോവദ്യാകുലങ്ങൾക്കു പിൽതായി; ബിൽഗാ കുലത്തിനു ശമ്മൂവാ; ശെമയ്യാകുലത്തിനു യെഹോനാഥാൻ; യൊയാരീബ് കുലത്തിനു മത്ഥെനായി; യെദായാ കുലത്തിന് ഉസ്സി; സല്ലായി കുലത്തിനു കല്ലായി; ആമോക്ക് കുലത്തിന് ഏബെർ; ഹിൽക്കിയാ കുലത്തിനു ഹശബ്യാവ്; യെദായാ കുലത്തിനു നെഥനയേൽ. എല്യാശീബ്, യോയാദാ, യോഹാനാൻ, യദ്ദൂവ എന്നിവരുടെ കാലത്തെ ലേവ്യരുടെ പിതൃഭവനത്തലവന്മാരെക്കുറിച്ചും പുരോഹിതന്മാരെക്കുറിച്ചും പാർസിരാജാവായ ദാര്യാവേശിന്റെ ഭരണകാലത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. എല്യാശീബിന്റെ മകനായ യോഹാനാന്റെ കാലംവരെയുള്ള ലേവ്യരായ പിതൃഭവനത്തലവന്മാരെക്കുറിച്ചുള്ള വിവരങ്ങളും ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഹശബ്യാവ്, ശേരെബ്യാവ്, കദ്മീയേലിന്റെ മകൻ യേശുവ എന്നിവരും അവർക്ക് അഭിമുഖമായി നിന്ന സഹകാരികളും ആയിരുന്നു ലേവ്യരുടെ തലവന്മാർ. ദൈവപുരുഷനായ ദാവീദ് നിയമിച്ചിരുന്നപ്രകാരം ഇവർ വചനപ്രതിവചനമായി സ്തുതിസ്തോത്രങ്ങൾ അർപ്പിച്ചുവന്നു. മത്ഥന്യാവ്, ബക്ക്ബൂക്ക്യാവ്, ഓബദ്യാവ്, മെശുല്ലാം, തല്മോൻ, അക്കൂബ് എന്നിവർ കവാടങ്ങൾക്കരികെയുള്ള സംഭരണശാലകൾ സൂക്ഷിക്കുന്ന ദ്വാരപാലകർ ആയിരുന്നു. യോസാദാക്കിന്റെ മകനായ യോശുവയുടെ മകൻ യോയാക്കീമിന്റെയും ദേശാധിപതിയായ നെഹെമ്യാവിന്റെയും ന്യായപ്രമാണോപദേഷ്ടാവായ എസ്രാപുരോഹിതന്റെയും കാലത്ത് ഇവർ സേവനമനുഷ്ഠിച്ചു. ജെറുശലേം മതിൽ പ്രതിഷ്ഠിക്കുന്നു ജെറുശലേമിന്റെ മതിൽ പ്രതിഷ്ഠിക്കുന്ന സമയത്ത്, സ്തോത്രത്തോടും സംഗീതത്തോടും ഇലത്താളങ്ങളും കിന്നരങ്ങളും വീണകളുംകൊണ്ട് ആഹ്ലാദപൂർവം ആഘോഷിക്കുന്നതിനായി ലേവ്യരെ അവരുടെ വാസസ്ഥലങ്ങളിൽനിന്നു ജെറുശലേമിലേക്ക് വിളിച്ചുവരുത്തി. സംഗീതജ്ഞരെയെല്ലാം ജെറുശലേമിനു ചുറ്റുമുള്ള പ്രദേശങ്ങളിൽനിന്നും നെതോഫാത്യരുടെ ഗ്രാമങ്ങളിൽനിന്നും ബേത്-ഗിൽഗാലിൽനിന്നും ഗേബായുടെയും അസ്മാവെത്തിന്റെയും പ്രദേശങ്ങളിൽനിന്നും കൂട്ടിവരുത്തി; സംഗീതജ്ഞരെല്ലാം ജെറുശലേമിനുചുറ്റും തങ്ങൾക്കായി ഗ്രാമങ്ങൾ നിർമിച്ചിരുന്നു. പുരോഹിതന്മാരും ലേവ്യരും തങ്ങളെത്തന്നെ ആചാരപരമായി ശുദ്ധീകരിച്ചശേഷം ജനത്തെയും കവാടങ്ങളെയും മതിലിനെയും ശുദ്ധീകരിച്ചു. തുടർന്ന് ഞാൻ യെഹൂദനേതാക്കന്മാരെ മതിലിന്റെ മുകളിലേക്കു വരുത്തി. സ്തോത്രഗാനം പാടിക്കൊണ്ട് പ്രദക്ഷിണംചെയ്യുന്ന രണ്ടു വലിയ സംഘങ്ങളെ നിയോഗിച്ചു. അവയിൽ ഒന്നു മതിലിനു മുകളിലൂടെ വലതു ഭാഗത്തേക്കു നീങ്ങി കുപ്പക്കവാടംവരെ ചെന്നു. അവരുടെ പിന്നാലെ ഹോശയ്യാവും യെഹൂദനേതാക്കന്മാരിൽ പകുതിപ്പേരും നടന്നു. അവരോടൊപ്പം അസര്യാവ്, എസ്രാ, മെശുല്ലാം, യെഹൂദാ, ബെന്യാമീൻ, ശെമയ്യാവ്, യിരെമ്യാവ് എന്നിവരും കാഹളമേന്തിയ ചില പുരോഹിതന്മാരും ആസാഫിന്റെ മകനായ സക്കൂരിന്റെ മകനായ മീഖായാവിന്റെ മകനായ മത്ഥന്യാവിന്റെ മകനായ ശെമയ്യാവിന്റെ മകനായ യോനാഥാന്റെ മകൻ സെഖര്യാവും അദ്ദേഹത്തിന്റെ കൂട്ടാളികളായ ശെമയ്യാവ്, അസരെയേൽ, മീലലായി, ഗീലലായി, മായായി, നെഥനയേൽ, യെഹൂദ, ഹനാനി എന്നിവരും ദൈവപുരുഷനായ ദാവീദ് നിയമിച്ചപ്രകാരമുള്ള വാദ്യങ്ങളോടുകൂടെ നടന്നു. ന്യായപ്രമാണോപദേഷ്ടാവായ എസ്രാ അവരെ നയിച്ചുകൊണ്ടു നടന്നു. ഉറവുകവാടം കടന്ന് അവർ ദാവീദിന്റെ നഗരത്തിന്റെ പടവുകയറി മതിലിന്റെ കയറ്റത്തിൽ എത്തി; ദാവീദിന്റെ അരമനയ്ക്കപ്പുറം കിഴക്കുള്ള ജലകവാടംവരെ ചെന്നു. സ്തോത്രഗാനം ആലപിക്കുന്ന രണ്ടാമത്തെ സംഘം എതിർഭാഗത്തുനിന്നും പുറപ്പെട്ടു. ജനത്തിൽ പകുതിയുമായി ഞാനും മതിലിന്മേൽക്കൂടി ചൂളഗോപുരത്തിനപ്പുറം വിശാലമതിൽവരെ അവരെ പിൻചെന്നു, എഫ്രയീം കവാടത്തിനപ്പുറം പഴയ നഗരകവാടം,12:39 അഥവാ, യെശ്ഹന്നാകവാടം മീൻകവാടം, ഹനനേലിന്റെ ഗോപുരം, ശതഗോപുരം എന്നിവ കടന്ന് ആട്ടിൻകവാടംവരെ എത്തി. അതിനുശേഷം കാവൽക്കവാടത്തിൽ വന്ന് അവർ നിന്നു. സ്തോത്രഗാനം ആലപിക്കുന്ന രണ്ടു സംഘങ്ങളും ദൈവാലയത്തിൽ അവരുടെ സ്ഥാനത്ത് നിന്നു; ഞാനും പ്രമാണികളിൽ പകുതിപ്പേരും അവരോടൊപ്പം നിന്നു. പുരോഹിതന്മാരിൽ എല്യാക്കീം, മയസേയാവ്, മിന്യാമീൻ, മീഖായാവ്, എല്യോവേനായി, സെഖര്യാവ്, ഹനന്യാവ് എന്നിവർ കാഹളങ്ങളുമായും, അവരോടൊപ്പം മയസേയാവ്, ശെമയ്യാവ്, എലെയാസാർ, ഉസ്സി, യെഹോഹാനാൻ, മൽക്കീയാവ്, ഏലാം, ഏസെർ എന്നിവരും ഉണ്ടായിരുന്നു. സംഗീതജ്ഞർ ഉറക്കെ പാടി; യിസ്രഹ്യാവ് സംഗീതജ്ഞർക്കു നേതൃത്വം നൽകി. ആ ദിവസം അവർ വലിയ യാഗങ്ങൾ അർപ്പിച്ചുകൊണ്ട്, ദൈവം അവർക്കു മഹാസന്തോഷം നൽകിയതിൽ ആഹ്ലാദിച്ചു. സ്ത്രീകളും കുട്ടികളും ആനന്ദിച്ചു. ജെറുശലേമിലെ ആനന്ദഘോഷം ബഹുദൂരം കേൾക്കാമായിരുന്നു. നെഹെമ്യാവിന്റെ ഒടുവിലത്തെ പരിഷ്കാരങ്ങൾ സംഭാവനകൾ, ആദ്യഫലങ്ങൾ, ദശാംശങ്ങൾ എന്നിവയ്ക്കുള്ള സംഭരണശാലകളുടെ മേൽനോട്ടം വഹിക്കേണ്ടതിനു ചില പുരുഷന്മാരെ ആ കാലത്തു നിയമിച്ചു. ന്യായപ്രമാണപ്രകാരം പുരോഹിതന്മാർക്കും ലേവ്യർക്കും നിയമിക്കപ്പെട്ട ഓഹരികൾ പട്ടണത്തിനു ചുറ്റുമുള്ള നിലങ്ങളിൽനിന്നു ശേഖരിക്കാൻ അവർ ചുമതലപ്പെട്ടു; ശുശ്രൂഷചെയ്യുന്ന പുരോഹിതന്മാരെയും ലേവ്യരെയുംകുറിച്ച് യെഹൂദർ സംതൃപ്തരായിരുന്നു. അവർ തങ്ങളുടെ ദൈവത്തിന്റെ ശുശ്രൂഷയും ശുദ്ധീകരണശുശ്രൂഷയും നിർവഹിച്ചു; ദാവീദിന്റെയും അദ്ദേഹത്തിന്റെ മകൻ ശലോമോന്റെയും കൽപ്പനപ്രകാരംതന്നെ സംഗീതജ്ഞരും വാതിൽക്കാവൽക്കാരും അവരുടെ ശുശ്രൂഷചെയ്തു. പൂർവകാലംമുതൽതന്നെ—ദാവീദിന്റെയും ആസാഫിന്റെയും നാളുകൾമുതൽതന്നെ—ദൈവത്തിനു സ്തുതിസ്തോത്രങ്ങൾ അർപ്പിച്ചുകൊണ്ടുള്ള ഗാനങ്ങൾ സംഗീതസംവിധായകരുടെ നേതൃത്വത്തിൽ ആലപിക്കുക പതിവായിരുന്നു. അതിനാൽ, സെരൂബ്ബാബേലിന്റെയും നെഹെമ്യാവിന്റെയും കാലങ്ങളിൽ എല്ലാ ഇസ്രായേല്യരും സംഗീതജ്ഞർക്കും വാതിൽക്കാവൽക്കാർക്കും ദിവസേന ആവശ്യമായ വിഹിതം നൽകിവന്നു. മറ്റു ലേവ്യർക്കും അവർ വിഹിതം കൊടുത്തു; ലേവ്യരാണ് അഹരോന്യവംശജർക്കുള്ള വിഹിതം വേർതിരിച്ചുനൽകിയത്. ആ ദിവസം ജനം കേൾക്കെ മോശയുടെ പുസ്തകം ഉറക്കെ വായിച്ചപ്പോൾ, അമ്മോന്യരും മോവാബ്യരും ഒരുനാളും ദൈവസഭയിൽ പ്രവേശിക്കരുത് എന്ന് എഴുതിയിരിക്കുന്നതു കണ്ടു; കാരണം അപ്പവും വെള്ളവുമായി ഇസ്രായേലിനെ എതിരേൽക്കാതെ അവരെ ശപിക്കേണ്ടതിന് ബിലെയാമിനെ വിളിച്ചവരാണ് അവർ. എങ്കിലും നമ്മുടെ ദൈവം ആ ശാപത്തെ അനുഗ്രഹമാക്കിത്തീർത്തു. ഈ ന്യായപ്രമാണം കേട്ട ജനം അന്യവംശജരെ എല്ലാം ഇസ്രായേലിൽനിന്ന് പുറത്താക്കി. അതിനുമുമ്പേ, നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ സംഭരണശാലകളുടെ ചുമതല എല്യാശീബ് പുരോഹിതനെ ഏൽപ്പിച്ചിരുന്നു. അദ്ദേഹം തോബിയാവിന്റെ ബന്ധുവായിരുന്നതിനാൽ അദ്ദേഹത്തിന് വലിയ ഒരു മുറി നൽകി; ഭോജനയാഗങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, ആലയംവക ഉപകരണങ്ങൾ എന്നിവയും, ലേവ്യർ, സംഗീതജ്ഞർ, വാതിൽക്കാവൽക്കാർ എന്നിവർക്കു നിയമിക്കപ്പെട്ട ധാന്യം, പുതുവീഞ്ഞ്, ഒലിവെണ്ണ എന്നിവയുടെ ദശാംശവും പുരോഹിതന്മാർക്കുള്ള സംഭാവനകളും സൂക്ഷിക്കാനായി മുമ്പ് ഉപയോഗിച്ചിരുന്ന മുറിയായിരുന്നു അത്. ഇതെല്ലാം നടക്കുന്ന സമയത്ത് ഞാൻ ജെറുശലേമിൽ ഉണ്ടായിരുന്നില്ല; കാരണം, ബാബേൽരാജാവായ അർഥഹ്ശഷ്ടാവിന്റെ മുപ്പത്തിരണ്ടാമാണ്ടിൽ ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്കു മടങ്ങിപ്പോയിരുന്നു. കുറെനാൾ കഴിഞ്ഞിട്ട് ഞാൻ അദ്ദേഹത്തിൽനിന്നും അനുവാദം വാങ്ങി ജെറുശലേമിലേക്കു മടങ്ങിവന്നു. തോബിയാവിന് ദൈവാലയത്തിന്റെ അങ്കണത്തിലുള്ള ഒരു മുറി കൊടുത്ത എല്യാശീബിന്റെ തെറ്റായ നടപടിയെപ്പറ്റി അപ്പോഴാണ് ഞാൻ അറിഞ്ഞത്. ഇതിൽ ഞാൻ വളരെ കോപിച്ച് തോബിയാവിന്റെ വീട്ടുപകരണങ്ങളൊക്കെയും മുറിയിൽനിന്നു പുറത്തേക്കെറിഞ്ഞു. മുറി ശുദ്ധീകരിക്കാൻ ഞാൻ കൽപ്പനകൊടുത്തു; അതിനുശേഷം ദൈവാലയത്തിലെ ഉപകരണങ്ങളും ഭോജനയാഗങ്ങളും സുഗന്ധദ്രവ്യങ്ങളും ഞാൻ അതിൽ തിരികെവെച്ചു. ലേവ്യർക്കു കൊടുക്കാനുള്ള വിഹിതം അവർക്കു നൽകപ്പെട്ടില്ലെന്നും ശുശ്രൂഷയ്ക്കു നിയുക്തരായ ലേവ്യരും സംഗീതജ്ഞരും തങ്ങളുടെ വയലുകളിലേക്കു മടങ്ങിപ്പോയി എന്നും ഞാൻ അറിഞ്ഞു. അതിനാൽ ഞാൻ പ്രമാണികളെ ശാസിച്ച്, “ദൈവാലയം അവഗണിക്കപ്പെട്ടത് എന്തുകൊണ്ട്?” എന്ന് അവരോടു ചോദിച്ചു. തുടർന്ന് അവരെ ഒരുമിച്ചുകൂട്ടി അവരുടെ സ്ഥാനങ്ങളിൽ അവരെ നിയമിച്ചു. യെഹൂദന്മാരെല്ലാവരും ധാന്യം, പുതുവീഞ്ഞ്, ഒലിവെണ്ണ എന്നിവയുടെ ദശാംശം സംഭരണശാലകളിലേക്കു കൊണ്ടുവന്നു. പുരോഹിതനായ ശെലെമ്യാ, വേദജ്ഞനായ13:13 മൂ.ഭാ. സൊപേരിം സാദോക്ക്, ലേവ്യനായ പെദായാവ്, എന്നിവരെ സംഭരണശാലകൾക്കു ചുമതലക്കാരാക്കി; മത്ഥന്യാവിന്റെ മകനായ സക്കൂരിന്റെ മകൻ ഹാനാനെ അവർക്കു സഹായിയായും നൽകി. ഇവരെ വിശ്വസ്തരായി എണ്ണിയിരുന്നു. തങ്ങളുടെ സഹോദരങ്ങളായ ലേവ്യർക്കു വിഭവങ്ങൾ പങ്കിടുകയായിരുന്നു അവരുടെ ചുമതല. എന്റെ ദൈവമേ, ഇവനിമിത്തം എന്നെ ഓർക്കണേ! എന്റെ ദൈവത്തിന്റെ ആലയത്തിനും അതിലെ ശുശ്രൂഷകൾക്കുംവേണ്ടി വിശ്വസ്തതയോടെ ഞാൻ പ്രവർത്തിച്ചതു മായിച്ചുകളയരുതേ! ആ കാലത്തു ചില യെഹൂദർ ശബ്ബത്തിൽ മുന്തിരിച്ചക്കു ചവിട്ടുന്നതും ധാന്യം ശേഖരിക്കുന്നതും വീഞ്ഞ്, മുന്തിരിപ്പഴം, അത്തിപ്പഴം മുതലായവയോടൊപ്പം കഴുതപ്പുറത്തു കയറ്റുന്നതും ഞാൻ കണ്ടു. ശബ്ബത്തിൽ ഇതെല്ലാം ജെറുശലേമിലേക്കു കൊണ്ടുവരികയായിരുന്നു. അതുകൊണ്ട്, ആ ദിവസം ഭക്ഷണപദാർഥങ്ങൾ വിൽക്കുന്നതിനെതിരേ ഞാൻ അവർക്കു മുന്നറിയിപ്പു നൽകി. ജെറുശലേമിൽ ജീവിക്കുന്ന സോര്യർ മത്സ്യവും മറ്റു വിവിധ സാധനങ്ങളും ശബ്ബത്തിൽ ജെറുശലേമിലേക്കു കൊണ്ടുവന്ന് യെഹൂദർക്കു വിൽക്കുന്നുണ്ടായിരുന്നു. യെഹൂദ്യയിലെ പ്രഭുക്കന്മാരെ ഞാൻ ശാസിച്ച് ഇപ്രകാരം പറഞ്ഞു: “ശബ്ബത്തിനെ അശുദ്ധമാക്കുന്ന ഈ ദുഷ്കർമം നിങ്ങൾ ചെയ്യുന്നതെന്ത്? നമ്മുടെ പിതാക്കന്മാർ ഇതേ കാര്യംതന്നെ ചെയ്തതിനല്ലേ ദൈവം നമ്മുടെമേലും ഈ നഗരത്തിന്മേലും ഈ ദുരന്തമെല്ലാം വരുത്തിയത്? ഇപ്പോൾ ശബ്ബത്തിനെ അശുദ്ധമാക്കുകവഴി നിങ്ങൾ ഇസ്രായേലിനെതിരേ ക്രോധം വർധിപ്പിക്കുന്നു.” ശബ്ബത്തിനുമുമ്പ് ജെറുശലേം നഗരകവാടങ്ങളിൽ ഇരുട്ടുപരക്കുമ്പോൾ വാതിലുകൾ അടയ്ക്കാനും, ശബ്ബത്തുകഴിയുന്നതുവരെ അവ തുറക്കാതിരിക്കാനും ഞാൻ നിർദേശം കൊടുത്തു. ശബ്ബത്തുദിവസം ഒരു ചുമടും വരാതിരിക്കേണ്ടതിന് എന്റെ ആൾക്കാരിൽ ചിലരെ ഞാൻ വാതിലുകളിൽ നിയമിച്ചു. കച്ചവടക്കാരും വിവിധ സാധനങ്ങൾ വിൽക്കുന്നവരും ഒന്നുരണ്ടുതവണ ജെറുശലേമിനുപുറത്ത് രാത്രി ചെലവിട്ടു. “നിങ്ങൾ മതിലിനരികെ രാത്രി ചെലവഴിക്കുന്നതെന്ത്? ഇനി ഇതാവർത്തിച്ചാൽ ഞാൻ നിങ്ങളെ അറസ്റ്റ് ചെയ്യും” എന്നു ഞാൻ അവരെ താക്കീതു ചെയ്തു. ആ കാലംമുതൽ അവർ ശബ്ബത്തിൽ വരാതായി. തുടർന്ന്, ലേവ്യർ തങ്ങളെത്തന്നെ ശുദ്ധീകരിച്ച്, ശബ്ബത്തുദിവസം വിശുദ്ധമായി പാലിക്കപ്പെടേണ്ടതിന്, കവാടങ്ങൾക്കു കാവൽ നിൽക്കാൻ ഞാൻ കൽപ്പിച്ചു. എന്റെ ദൈവമേ, ഈ കാര്യത്തിനുവേണ്ടിയും എന്നെ ഓർത്ത്, അവിടത്തെ മഹാസ്നേഹംനിമിത്തം എന്നോടു കരുണ കാണിക്കണമേ! തന്നെയുമല്ല, ആ കാലങ്ങളിൽ അശ്ദോദ്, അമ്മോൻ, മോവാബ് എന്നിവിടങ്ങളിലെ സ്ത്രീകളെ വിവാഹംകഴിച്ച യെഹൂദന്മാരെ ഞാൻ കണ്ടു. അവരുടെ മക്കളിൽ പകുതിപ്പേർ അശ്ദോദിലെ ഭാഷയോ, അത്തരത്തിലുള്ള മറ്റു ഭാഷകളോ സംസാരിച്ചു; യെഹൂദരുടെ ഭാഷ സംസാരിക്കാൻ അവർക്ക് അറിയില്ലായിരുന്നു. ഞാൻ അവരെ ശാസിച്ച് അവരുടെമേൽ ശാപം ചൊരിഞ്ഞു; ചില പുരുഷന്മാരെ അടിച്ച് അവരുടെ തലമുടി പറിച്ചെടുത്തു. ഞാൻ അവരെക്കൊണ്ട് ദൈവനാമത്തിൽ ശപഥംചെയ്യിച്ചശേഷം ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാർക്കു വിവാഹംചെയ്തുകൊടുക്കുകയോ അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാർക്കു വിവാഹത്തിനെടുക്കുകയോ ചെയ്യരുത്. ഇത്തരം വിവാഹംമൂലമല്ലേ ഇസ്രായേൽരാജാവായ ശലോമോൻ പാപം ചെയ്തത്? അനവധി രാഷ്ട്രങ്ങൾക്കിടയിൽ അദ്ദേഹത്തെപ്പോലെ ഒരു രാജാവുണ്ടോ? ദൈവത്താൽ സ്നേഹിക്കപ്പെട്ട അദ്ദേഹത്തെ ദൈവം ഇസ്രായേൽ മുഴുവന്റെയും രാജാവാക്കി; എന്നാൽ യെഹൂദേതരരായ സ്ത്രീകൾ അദ്ദേഹത്തെ പാപത്തിൽ വീഴ്ത്തി. നിങ്ങളും ഇത്തരം മഹാദോഷമെല്ലാം പ്രവർത്തിച്ച് യെഹൂദേതരരായ സ്ത്രീകളെ വിവാഹംകഴിക്കുകവഴി നമ്മുടെ ദൈവത്തോട് അവിശ്വസ്തത കാട്ടാൻ ഞങ്ങൾ നിങ്ങളെ അനുവദിക്കുമോ?” യോയാദായുടെ പുത്രന്മാരിൽ മഹാപുരോഹിതനായ എല്യാശീബിന്റെ മകൻ ഹോരോന്യനായ സൻബല്ലത്തിന്റെ മരുമകൻ ആയിരുന്നു. അതിനാൽ ഞാൻ അവനെ എന്റെ അടുക്കൽനിന്ന് ഓടിച്ചുകളഞ്ഞു. എന്റെ ദൈവമേ, പൗരോഹിത്യസ്ഥാനത്തെയും പൗരോഹിത്യത്തിന്റെയും ലേവ്യരുടെയും ഉടമ്പടിയെയും അവർ അശുദ്ധമാക്കിയതിനാൽ അത് അവരുടെനേരേ കണക്കിടണമേ! അതുകൊണ്ട് ഞാൻ പുരോഹിതന്മാരെയും ലേവ്യരെയും വൈദേശികമായ എല്ലാറ്റിൽനിന്നും ശുദ്ധീകരിച്ച് ഓരോരുത്തർക്കും അവരവരുടെ ജോലികളിൽ ചുമതല നൽകി. അതതു സമയങ്ങളിൽ വിറകു വഴിപാടുകളും ആദ്യഫലവും നൽകേണ്ടതിനു ഞാൻ ക്രമീകരണംചെയ്തു. എന്റെ ദൈവമേ, എന്നെ കാരുണ്യപൂർവം ഓർക്കണമേ!